ശബരിമല വിഷയം: സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി


ന്യൂഡല്‍ഹി (www.evisionnews.co): ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓരോ ദിവസവും അക്രമിക്കപ്പെടുന്നതായി മോദി കുറ്റപ്പെടുത്തി. വി. മുരളീധരന്‍ എംപി യുടെ വീടിന് നേരെയുണ്ടായ ബോംബാക്രമണം അദ്ദേഹത്തെ അപായപ്പെടുത്താനായിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുന്നതിനിടെയാണ് കേരള സര്‍ക്കാരിനെ മോദി വിമര്‍ശിച്ചത്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആക്രമിക്കുക്കയും കേസുകളില്‍പെടുത്തുകയുമാണെന്ന് മോദി വിമര്‍ശിച്ചു. വി.മുരളീധരന്‍ എം.പിയുടെ വീടിന് നേരെ നടന്ന ബോംബാക്രമണം ഇതിന് തെളിവാണെന്നും മോദി ചൂണ്ടികാട്ടി.

നേരത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ബിജെപി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവും സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തര്‍ക്കെതിരായ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ള പ്രത്യാഘാതം സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നേരിടേണ്ടി വരുമെന്നായിരുന്നു ഇരുവരുടെയും ഭീഷണി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?