കാമുകിയുമായി അടുപ്പമെന്ന് സംശയം; ഒരുമിച്ച് താമസിക്കുന്ന ബന്ധുവിനെ കൊന്ന് ബാല്‍ക്കണിയില്‍ കുഴിച്ചുമൂടി പൂച്ചെടികള്‍ നട്ടു; ഞെട്ടിക്കുന്ന കൊല നടന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്
ന്യൂഡല്‍ഹി: (11.01.2019 kvartha.com) ബന്ധുവായ യുവാവിനെ കൊന്ന് ബാല്‍ക്കണിയില്‍ കുഴിച്ചുമൂടിയ മുപ്പത്തിയേഴുകാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. മൃതദേഹം കുഴിച്ചിട്ടതിന് മുകളില്‍ പ്രതി പൂച്ചെടികളും നട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഒഡീഷ ഗഞ് ജം സ്വദേശിയായ ജയ് പ്രകാശ് ആണ് കൊല്ലപ്പെട്ടത്. ജയ് പ്രകാശിന്റെ മാതൃ സഹോദരന്‍ ബിജയ് ആണ് കൊലനടത്തിയത്. 2012ലാണ് ബിജയ് ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് താമസവും ജോലിയും മാറിയത്. തന്റെ കാമുകി ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് മാറിയതിന് പിന്നാലെയായിരുന്നു ബിജയുടെ മാറ്റം. ഇതിന് പിന്നാലെ ജയ് പ്രകാശും ഡല്‍ഹിയിലെത്തി. ഇരുവരും ഒരു ഫ്‌ലാറ്റില്‍ താമസവും തുടങ്ങി.
നോയിഡയിലെ ഐടി പാര്‍ക്കിലായിരുന്നു ബിജയ് ക്ക് ജോലി. ജയ് പ്രകാശ് ഗുര്‍ഗാവൂണിലെ ഒരു കമ്പനിയിലുമായിരുന്നു ജോലി നോക്കിയിരുന്നത്.
2016 ഫെബ്രുവരി 6നാണ് സീലിംഗ് ഫാന്റെ മോട്ടര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് ബിജോയ് ജയ് പ്രകാശിനെ കൊലപ്പെടുത്തുന്നത്. ശേഷം മൃതദേഹം ബാല്‍ക്കണയില്‍ കുഴിച്ചിട്ട് മുകളില്‍ ചെടികള്‍ നട്ട് പിടിപ്പിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ജയ് പ്രകാശിനെ കാണാനില്ലെന്ന് പോലീസില്‍ പരാതിയും നല്‍കി.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ബിജോയ് താമസിച്ചിരുന്ന കെട്ടിടം പുതുക്കി പണിതു. ഈ സമയത്താണ് ബാല്‍ക്കണിയില്‍ നിന്നും അസ്ഥികൂടം ലഭിക്കുന്നത്. നീല നിറത്തിലുള്ള ജാക്കറ്റ്, ഒരു ഷര്‍ട്ട്, ബെഡ് ഷീറ്റ്, ഒരു ബാങ്ക്‌ലറ്റ്, ഒരു കിടക്കയും മൃതദേഹത്തിനൊപ്പം കുഴിച്ചിട്ടിരുന്നു. ഈ കാലയളവിനുള്ളില്‍ ബിജയ് അവിടെ നിന്നും താമസം മാറി. മൊബൈല്‍ നമ്പര്‍ മാറ്റിയ ശേഷം ഹൈദരാബാദില്‍ ഒളിവ് സമാനമായ ജീവിതം നയിച്ചിരുന്ന ബിജയിയെ പോലീസ് അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിച്ചു.
SUMMARY: While Bijay used to work in an IT firm in Noida Sector 144, Jai Prakash was an employee of a Gurgaon-based company.
Keywords: National, Murder, Delhi,
Powered by Info News For You

Comments
Post a Comment