ഹോട്ടലില്‍ വെച്ച് അമിതമായി മദ്യപിച്ച് യുവതിയെ ഉപദ്രവിക്കുകയും സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്ത യൂറോപ്യന്‍ സഞ്ചാരിയെ പുഷ്പം നല്‍കി വിട്ടയച്ച് ദുബൈ പോലീസ്
ദുബൈ: (www.kvartha.com 02.01.2019) ദുബൈയിലെ ഒരു ഹോട്ടലില്‍ അമിതമായി മദ്യപിച്ച് യുവതിയെ ഉപദ്രവിക്കുകയും സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്ത യൂറോപ്യന്‍ സഞ്ചാരിയെ പുഷ്പം നല്‍കി വിട്ടയച്ച് ദുബൈ പോലീസ്. സംഭവത്തെ കുറിച്ച് അല്‍ റഫ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് ബിന്‍ ഗഹ് ല്‍ട്ടിയയുടെ പ്രതികരണം ഇങ്ങനെയാണ്;
ഒരു അതിഥി വളരെ മോശമായി പെരുമാറുന്നുവെന്നു നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്നും ലഭിച്ച ഫോണ്‍കോളാണു പോലീസ് പ്രശ്‌നത്തില്‍ ഇടപെടാന്‍ കാരണം. ഉടന്‍ തന്നെ ഒരു പട്രോള്‍ സംഘം ഹോട്ടലില്‍ എത്തുകയും പ്രശ്‌നക്കാരനെ കണ്ടെത്തുകയും ചെയ്തു.
അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ചെറുക്കുകയും രൂക്ഷമായി പെരുമാറുകയും ചെയ്തു. ഇതിനിടെ ഒരു പോലീസുകാരന് നേരിയ പരിക്ക് പറ്റുകയും ചെയ്തു. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തടവറയിലേക്ക് മാറ്റുകയും ചെയ്തത്.
തുടര്‍ന്ന് യൂറോപ്യന്‍ സഞ്ചാരിയുടെ കുടുംബത്തെയും എംബസി അധികൃതരെയും വിവരമറിയിച്ചു. എന്നാല്‍, അല്‍പസമയം കഴിഞ്ഞപ്പോള്‍ സഞ്ചാരി തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുകയും എന്താണ് ചെയ്തതെന്ന് ഓര്‍മയില്ലെന്നും പറഞ്ഞു. ദുബൈയില്‍ ആദ്യമായാണ് എത്തിയതെന്ന് പറഞ്ഞ സഞ്ചാരി സാധാരണ ഗതിയില്‍ പോലീസിനോട് വളരെ മാന്യമായാണ് പെരുമാറാറുള്ളതെന്ന് അറിയിക്കുകയും ചെയ്തു.
ഇതോടെ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട എല്ലാവരുമായും സംസാരിക്കുകയും വിഷയം ഒത്തുതീര്‍പ്പിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പ്രശ്‌നമുണ്ടാക്കിയ യൂറോപ്യന്‍ സഞ്ചാരി യുവതിയോടും പോലീസ് ഉദ്യോഗസ്ഥനോടും മാപ്പുപറയുകയും ചെയ്തു. ഇയാളെ പുറത്തുവിടുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ നല്‍കിയാണ് യാത്രയാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു.
Keywords: Dubai Police release drunk tourist with a rose; here's the shocking story, Dubai, News, Police, Drunkard, Phone call, Arrested, Jail, Gulf, World.

Powered by Info News For You

Comments
Post a Comment