കുട്ടനാടിന്റെ ആരോഗ്യമേഖലയ്ക്ക് തണലാകാന്‍ 'ആരോഗ്യനൗക'

നെടുമുടി: (www.kvartha.com 21.01.2019) കുട്ടനാടിന്റെ ആരോഗ്യമേഖലക്ക് ഇനി ആരോഗ്യനൗക തണലേകും. പൂര്‍ണമായും ജലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാട്ടിലെ ജീവിത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ആരോഗ്യമേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് ആരോഗ്യ നൗകയെന്ന പേരില്‍ ഗവ:ആയുര്‍വ്വേദ ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറിയുടെ സേവനം ആരംഭിച്ചിരിക്കുന്നത്.

ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴയും, നാഷണല്‍ ആയുഷ് മിഷനും, ആലപ്പുഴ ജില്ലാ പഞ്ചായത്തും സംയുക്തമായാണ് ജില്ലയില്‍ കുട്ടനാട് പ്രദേശത്തെ സേവനങ്ങള്‍ക്കായി ആരോഗ്യ നൗക ആരംഭിച്ചിരിക്കുന്നത്. കുട്ടനാട്ടിലെ ഉള്‍നാടന്‍ പ്രദേശവാസികള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആരോഗ്യ നൗക പ്രവര്‍ത്തിക്കുക.

Kuttanadan health boat, Health, Health & Fitness, Treatment, Alappuzha, Conference, News, Local-News, Kerala.

നെടുമുടി കൊട്ടാരം ബോട്ട് ജെട്ടിയില്‍ നടന്ന സമ്മേളനത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാല്‍ ഫ്‌ളോട്ടിംഗ് ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രളയത്തെ അതിജീവിച്ച് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കരുത്തോടെ മുന്നോട്ടു പോകുന്ന കുട്ടനാടന്‍ ജനതക്ക് ആരോഗ്യനൗകയുടെ സേവനം ഏറെ സഹായകരമാകുമെന്ന് സര്‍വീസിന്റെ ഉദ്ഘാടനം നര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കുട്ടനാട് പോലെയുള്ള പ്രദേശങ്ങളില്‍ ആരോഗ്യനൗക പോലെയുള്ള സേവനങ്ങള്‍ക്ക് ഭരണകൂടം ഏറെ പ്രാധാന്യം നല്‍കുന്നതെന്നും ഇത്തരത്തിലുള്ള സേവനങ്ങള്‍ അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിനിയോഗിക്കുവാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.സി ശ്രീനിജന്‍ പദ്ധതിയുടെ ഉദ്ധേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു.

കുട്ടനാട്ടിലെ ജലഗതാഗത മാര്‍ഗമുള്ള എല്ലാ പ്രദേശങ്ങിലും ആരോഗ്യനൗകയുടെ സേവനം ലഭ്യമാവും. ഒരു ഡോക്ടറുടേയും ഒരു മള്‍ട്ടി പര്‍പ്പസ് വര്‍ക്കറുടേയും സേവനമാണ് ആരോഗ്യ നൗകയില്‍ ക്രമീകരിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ആരോഗ്യ നൗകയുടെ ഔഷധ ഇനത്തിലേക്കായി ജില്ലാ പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


Keywords: Kuttanadan health boat, Health, Health & Fitness, Treatment, Alappuzha, Conference, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?