ഒറ്റവരിപ്പാത
രശ്മി സതീഷ്
ഒന്നാം ഭാഗം
(www.kvartha.com 10.01.2019) ഗീത തന്റെ സ്കൂട്ടിയിൽ രാവിലെ കുട്ടികളെ സ്കൂളിൽ ആക്കി തിരികെ വരുമ്പോൾ ആണ് പ്രിയന്റെ വിളി വരുന്നത്. ജോലി ചെയ്യുന്ന ബാങ്കിന്റെ പുതിയ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ആദ്യം പരിചയപ്പെട്ടത് പ്രിയനെ ആയിരുന്നു.
എപ്പോഴും ചിരിച്ച് കൊണ്ട് എല്ലാ കാര്യങ്ങളും വിജയകരമായി ചെയ്യാനുള്ള മിടുക്ക് പ്രിയനെ പരിചയപ്പെട്ടപ്പോഴെ മനസിലായി/ രാവിലെ തന്നെ എന്തിനായിരിക്കാം വിളിക്കുന്നത് എന്ന് ആലോചിച്ച് കൊണ്ട് ഗീത വണ്ടി റോഡ് സൈഡിൽ നിർത്തി പ്രിയന്റെ കോൾ എടുത്തു...
''ഗീത ഫ്രീ ആണെങ്കിൽ കുറച്ച് സംസാരിക്കണം ബാങ്കിൽ വച്ച് പറയാൻ പറ്റുന്ന കാര്യമല്ല...
ഗീത ആകെ വിഷമിച്ചു ദൈവമേ എന്താണ് പ്രിയൻ പറയാൻ പോകുന്നത്,,
"ബാങ്കിൽ പോകാൻ ഉള്ള തിരക്കേ ഉള്ളൂ പ്രിയൻ പറഞ്ഞോളു...
"ഗീത ഇന്നലെ നമ്മുടെ ബാങ്കിലെ സജീവനുമായി കുറച്ചധികം നേരം സംസാരിക്കുന്നത് കണ്ടു, ഗീത നമ്മുടെ ബ്രാഞ്ചിലെ പുതിയ ആളാണ് അതുകൊണ്ട് പലരെയും ഗീതക്ക് മനസിലായിട്ടുണ്ടാവില്ല...
ഗീതക്ക് പ്രിയൻ പറയുന്നത് എന്താണ് എന്ന് ഒരു നിമിഷം മനസിലായില്ല,
"പ്രിയൻ എന്താണ് പറയുന്നത് എന്ന് എനിക്ക് മനസിലായില്ല...
" സജീവൻ അവൻ ആളത്ര ശരിയല്ല അവനിനി ഗീതക്ക് പ്രൈവറ്റ് മേസേജ് അയക്കും പിന്നെ ഇടക്ക് വിളിക്കും സൂക്ഷിക്കണം ... ഒരു ചെറിയ നിശ്വാസത്തിന് ശേഷം പ്രിയൻ പറഞ്ഞു
രണ്ടാം ഭാഗം
ശനിയാഴ്ച ആയി ഇനി കുറച്ചു ദിവസം ഒഴിവാണ്, മഹിയേട്ടന്റെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം... മൂത്ത മോൾക്ക് ഇടക്കിടക്കു ഒരു തലവേദന അമ്മയെ കാണിക്കുമ്പോൾ അവളെയും കൊണ്ട് പോകണം... ബാങ്ക് ഇൽ നിന്നും ഇറങ്ങാൻ നേരം പ്രിയൻ അടുത്തു വന്നു പറഞ്ഞു
"ഗീത ഇനി കുറച്ചു നാൾ കാണില്ലല്ലോ, കുറച്ചു ഫുഡ് ഒക്കെ വച്ച് വിളിക്കെടോ മാലു ഉണ്ടാക്കിയത് തിന്നു മടുത്തു...
മാലിനി പ്രിയന്റെ ഭാര്യ ആണ് പ്രിയനും ബാങ്കിലെ മറ്റെല്ലാവരും മാലു എന്നാണു വിളിക്കാറ് പ്രിയനെ പോലെ സ്മാർട്ട് അല്ല, ഒരു പാവം കുട്ടി...
"അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോണം, പ്രിയാ, ഈ വീക്ക് ഞാൻ നല്ല ഓട്ടത്തിലാ ..
"അമ്മക്ക് എന്താ പറ്റിയെ..
കൂടുതൽ സംസാരിക്കുന്നതിനു മുൻപേ അരുൺ സർ വന്നു വൈകീട്ടത്തെ ഏതോ പാർട്ടിയെ പറ്റി പതിയെ സംസാരിച്ചു..
"ഗീതാ കുറച്ചു busy ആണ്..
പ്രിയൻ പെട്ടെന്ന് പോയി.
എല്ലാവരോടും ഇനി കുറച്ചു ദിവസം കഴിഞ്ഞു കാണാം എന്ന് പറഞ്ഞു ഗീത ബാങ്കിൽ നിന്നും പുറത്തിറങ്ങി...
ബേക്കറിയിൽ ഒന്ന് കേറണം കുറച്ചു ചിപ്സ് വാങ്ങണം ഒഴിവു ദിവസങ്ങളിൽ അമ്മയെ കാണാൻ മഹിയേട്ടന്റെ ചേച്ചിയും അളിയനും കുട്ടികളും വരും, ബേക്കറിയിൽ എത്തിയപ്പോ പ്രിയന്റെ കോൾ വന്നു
"പ്രിയാ ഇന്ന് വൈകീട്ട് സച്ചിയുടെ birthday ആണ്,സച്ചിയുടെ വീട്ടിൽ അവന്റെ ട്രീറ്റ് ഉണ്ട് എല്ലാവരും വരും ഗീതയും വരണം..
മഹിയേട്ടനോട് ചോദിക്കാതെ എനിക്ക് പെട്ടെന്ന് വരാൻ പറ്റില്ല
"അളിയന്റെ നമ്പർ താ ഞാൻ പറഞ്ഞാൽ അളിയൻ സമ്മതിക്കും സ്വതസിദ്ധമായ ചിരിയോടെ പ്രിയൻ അത് പറഞ്ഞപ്പോ ഗീതക്ക് പെട്ടെന്ന് ചിരി വന്നു,,
"വേണ്ടാ ഞാൻ തന്നെ പറഞ്ഞോളാം..
സച്ചിൻകുമാർ ബാങ്കിലേ കാഷ്യർ ആണ് ബാങ്കിലേ ഏറ്റവും പാവം, ബാങ്കിൽ പണയം വക്കാൻ വരുന്ന പാവപെട്ട അമ്മൂമ്മമാരെ കാണുമ്പോൾ സച്ചിൻ ക്യാഷ് കൗണ്ടറിൽ ഇരുന്നു കരയുമെന്നു ഞങ്ങൾ സച്ചിനെ ഇടയ്ക്കു കളിയാക്കും..
മഹിയേട്ടന് മിസ്ഡ് കോൾ ചെയ്തു മഹിയേട്ടന്റെ വിളി കാത്തിരിക്കുമ്പോൾ പെട്ടെന്ന് സജീവനും ഒരു പെണ്ണും കൂടി ബേക്കറിയിൽ വന്നു
"ഹായ് ഗീതാ കൂടെ വന്ന പെണ്ണിന് സജീവൻ എന്നെ പരിചയപ്പെടുത്തി
"ഗീത ഇത് ജയശ്രി എന്റെ ഫ്രണ്ട് ആണ് ബാംഗ്ലൂരിൽ ആണ് വർക്ക് ചെയ്യുന്നത് കുറച്ചു ദിവസം കറങ്ങാൻ വന്നതാണ്..
ജയശ്രീക്ക് ഗീത ഹായ് പറഞ്ഞപ്പോ ജയശ്രീയുടെ നെറ്റിയിലെ കുങ്കുമം കണ്ടപ്പോൾ ഗീതക്ക് അതിശയം ആയി..
"ഹസ്സും രണ്ടു കൊളീഗ്സും കൂടെ ഉണ്ട് അവർ നേരത്തെ പാർട്ടി തുടങ്ങി ഞങ്ങൾക്ക് കുറച്ചു food ഐറ്റംസ് വാങ്ങണം...
ജയശ്രീ ഗീതയെ ഒന്ന് hug ചെയ്തു പറഞ്ഞു...
പെട്ടെന്നാണ് മഹയേട്ടന്റെ കോൾ വന്നത്
ഗൾഫിൽ നിന്നും ഹസ്സ് ആണ് എന്ന് പറഞ്ഞു ഗീത ഫോൺ എടുത്തു..
"മഹിയേട്ടാ ഇന്ന് ബാങ്കിലെ ക്യാഷിയെർ സച്ചിന്റെ brthday ആണ് വൈകീട്ട് ഒന്ന് പോണം...
"നീ പെട്ടെന്ന് വീട്ടിൽ പോകില്ലേ?
"ഞാൻ കുറച്ചു നേരെ നിൽക്കുള്ളു സച്ചി ആയതോണ്ടാ പാവാണ് ഇന്ന് പോയില്ലേൽ അവൻ പിന്നെ ഒരാഴ്ചക്ക് മിണ്ടില്ല...
"മ്മ്...
ആ മൂളലിൽ എല്ലാ സമ്മതവും ഉണ്ടെന്നു ഗീതക്കറിയാം, ഇതിനിടയിൽ സജീവൻ പോകട്ടെ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ജയശ്രീയുമായി പോയിരുന്നു...
ഗിഫ്റ്റ് എന്തെങ്കിലും വാങ്ങിക്കണമല്ലോ എന്ന് ഓർത്ത ഗീത പ്രിയനെ വിളിച്ചു...
"പ്രിയൻ സച്ചിന് ഗിഫ്റ്റ് എന്തെങ്കിലും കൊടുക്കണ്ടേ നിങ്ങൾ ഒക്കെ എന്താ കൊടുക്കുന്നത്?
"ഒരു ഗിഫ്റ്റും വാങ്ങേണ്ട ഒക്കെ ഞാൻ റെഡി ആക്കിയിട്ടുണ്ട്..
"ആഹാ എന്താണ് കൊടുക്കുന്നെ?
"ഗീതാ അതൊക്കെ ബിഗ് സസ്പെൻസ് ആണ് നീ ഞെട്ടാൻ തയ്യാറായി വാ...
സച്ചിന്റെ വീട് ബാങ്കിന്റെ തൊട്ടടുത്ത് ആണ് വീട്ടിൽ വന്നു ഒന്ന് ഫ്രഷ് ആയി തിരിച്ചു വരാൻ ഉള്ള സമയം ഉണ്ട്...
ഗീത സച്ചിന്റെ വീട്ടിൽ വരുമ്പോൾ അവിടെ അരുൺസാറും, പ്രിയനും ഫാമിലിയും സമീറയും ഉണ്ട്,, സമീറ ബാങ്കിലെ വാനമ്പാടി ആണ് നന്നായി പാടും എല്ലാ കൂട്ടുകാരുടെ അടുത്തും ഓടി എത്തും... ഒരിക്കൽ ഭർത്താവിന്റെ അമ്മ തളർന്നു വീഴുന്നത് വരെ ഗീതയും സമീറയെ പോലെ ആയിരുന്നു...
ഇഷ്ട്ടമുള്ള സ്ഥലത്തു ഇഷ്ട്ടമുള്ള കൂട്ടുകാരോടൊത്തു ആടി പാടി നടന്നിരുന്ന ഒരു കാലം, മഹിയേട്ടനും കറങ്ങി നടക്കാൻ ഇഷ്ട്ടമായിരുന്നു... അമ്മയുടെ വീഴ്ച്ച ഗീതക്കൊരു മാറ്റം ആയിരുന്നു...
സച്ചിനും ഭാര്യയും ഇരട്ട പെറ്റവരാണെന്നെ തോന്നു, എപ്പോഴും തല്ലു പിടിത്തം ആണ് എന്നാലും ഭയങ്കര സ്നേഹം ആണെന്ന് ആർക്കും പെട്ടെന്ന് മനസിലാവും..
7മണി ആയിട്ടും പ്രിയൻ സസ്പെൻസ് പൊളിക്കുന്നില്ല ഗീതയുടെ മനസ് ഇപ്പൊ വീട്ടിൽ ആണ്..
ഗീത പെട്ടെന്ന് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി...
എല്ലാവരും കുറച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞെങ്കിലും വീട്ടിൽ അമ്മക്ക് മരുന്ന് കൊടുക്കേണ്ട കാര്യം പറഞ്ഞു ഗീത ഇറങ്ങി...
വണ്ടി സ്റ്റാർട്ട് ചെയ്യാൻ നേരം സമീറ ഗീതയുടെ അരികിൽ വന്നു ഹാന്ഡിലിൽ പിടിച്ചു ഗീതയുടെ കവിളിൽ നുള്ളിയിട്ടു ചോദിച്ചു
"മോളെ അവൻ നിന്നെ ചൂണ്ട ഇട്ടു തുടങ്ങിയോ...
ഗീതക്ക് ഒന്നും മനസിലായില്ല
"നീ തെളിച്ചു പറ സമീറ
"അവൻ ആ പഞ്ചാര കുട്ടൻ നിന്നെ വളക്കാൻ നോക്കുന്നുണ്ടോ എന്ന്..
ആര്? ഗീതക്ക് ഒന്നും മനസിലായില്ല..
"എടി പൊട്ടി സജീവൻ... സമീറ ഉറക്കെ ചിരിച്ചു..
"അവൻ എനിക്ക് എന്തെങ്കിലും അയച്ചാൽ ഫസ്റ്റ് ഞാൻ നിനക്ക് ഫോർവേഡ് ചെയ്യാം
ok മോളെ ഞാൻ പോട്ടെ...
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ഗീത ഓർത്തത് സമീറക്ക് സജീവനിൽ നിന്നും മോശം അനുഭവം ഉണ്ടായി കാണുമോ എന്നായിരുന്നു...
ഗീത അവധി ദിവസങ്ങളിൽ പകൽ മൊബൈൽ ഉപയോഗിക്കുന്നത് വളരെ കുറവായിരുന്നു...
കുറെ അലക്കാൻ ഉണ്ടാകും പിന്നെ വീട് അടിച്ചു കഴുകി വൃത്തി ആക്കി ഒക്കെ കഴിയുമ്പോൾ ഒരു നേരമാവും, പിന്നെ കുറേ നേരം കിടന്നു പോത്തിനെ പോലെ ഉറങ്ങും...
മഹിയേട്ടന്റെ അളിയന് പനി ആയതോണ്ട് ചേച്ചി വരില്ലാന്നു പറഞ്ഞപ്പോ ഒരു പരിപ്പ് കറിയും മുട്ട ഓംലെറ്റും ഉള്ളി ചമ്മന്തിയും തട്ടി കൂട്ടി ഗീത കുട്ടികളോട് ഒപ്പം ഭക്ഷണം കഴിച്ചു, അപ്പുറത്തെ വീട്ടിൽ കളിക്കാൻ പോയ അവർ ഇനി വൈകിയേ വരൂ..
"മഹിയെട്ടാ ഞാൻ കിടക്കാൻ പോവാണ് ഇനി വിളിക്കാണേൽ ലാൻഡ് ഫോണിൽ വിളിച്ചാൽ മതീട്ടാ"
ഭർത്താവിന് മെസ്സേജ് അയച്ചു മൊബൈൽ സൈലന്റ് ആക്കി ഗീത കിടന്നു ഇനി എല്ലാം മറന്നു ഒന്നുറങ്ങണം...
പുറത്തു കുയിലുകളുടെ ശബ്ദവും അവയെ വിളറി പിടിപ്പിച്ചു പിന്നെയും പിന്നെയും ഉച്ചത്തിൽ കൂവിപ്പിക്കുന്ന കുട്ടുവിന്റെ ഒച്ചയും കേട്ടാണ് ഗീത ഉണർന്നത്, ഉണർന്നിട്ടും എണീക്കാതെ മുകളിലേക്ക് നോക്കി കിടന്നപ്പോ ഉറക്കത്തിൽ എന്തോ മധുര സ്വപ്‌നങ്ങൾ കണ്ട നേരിയ ഒർമ്മയിൽ ഗീത പെട്ടെന്ന് തലയിണയിൽ മുറുകെ ഒരുമ്മ കൊടുത്തു...
വാഷ് ബേസിനിൽ മുഖം കഴുകി പുറത്തു വന്നപ്പോ കുട്ടു നല്ല ഫോമിൽ ആണ് കുയിലിനെ കൂകി കൂകി അവസാനം ഓടിച്ചു കളഞ്ഞു അവൻ...
മതി കളിച്ചതു പോയി മേൽ കഴുകീട്ടു വാ രണ്ടാളും..
കുട്ടു ഓടി പോയി പൈപ്പിന്റെ അടിയിൽ നിന്നു പൈപ്പ് തുറന്നിട്ടു ,,
ദൈവമേ ഈ കുട്ടി ഭൂതത്തെ കൊണ്ട് തോറ്റല്ലോ... ഗീത അകത്തു പോയി തോർത്തെടുത്തു കൊണ്ട് വന്നു കുട്ടുവിനെ കുളിപ്പിച്ച് കയറ്റി...
സമയം അഞ്ചരയേ ആയുള്ളൂ ഗീതക്ക് വല്ലാതെ ബോറടിക്കാൻ തുടങ്ങി, സമീറയൊക്കെ ഇപ്പൊ ബീച്ചിലോ സിനിമ തീയേറ്ററിലോ ആകും എന്നോർത്ത് ഗീതക്ക് ഒരു ചെറിയ കുശുമ്പ് തോന്നി...
കുട്ടികളോടൊപ്പം നാമം ചൊല്ലി കുറച്ചു നേരം Tv കണ്ടു പിന്നെ അമ്മക്ക് മരുന്ന് കൊടുത്തതിന് ശേഷം ഗീത മൊബൈൽ എടുത്തു നോക്കി
പ്രിയന്റെ യും അരുൺ സാറിന്റെയും കുറേ missed കോൾ..
ബാങ്കിൽ ആർകെങ്കിലും എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോഎന്നാണു ഗീത ആദ്യം ചിന്തിച്ചത്, തിരിച്ചു പ്രിയനെ വിളിച്ചാലോ എന്തായാലും നാളെ വിളിക്കാം മഹിയേട്ടൻ വിളിക്കാൻ സമയം ആയി..
വാട്സാപ്പിൽ മഹിയേട്ടന്റെ മെസ്സേജ് വല്ലതും ഉണ്ടോ എന്ന് നോക്കിയപ്പോ ആണ് പതിവില്ലാതെ ഒരു മെസ്സേജ് സുന്ദരിമാർ എന്റെ വീക്നെസ് ആണ്, സുന്ദരിമാരായ സഹപ്രവർത്തകരെ കിട്ടുക അതൊരു മഹാഭാഗ്യവും, ഗീതാ നിന്റെ കണ്ണുകൾക്ക് വല്ലാത്ത തിളക്കം ആണ്, നിന്റെ ചുണ്ടുകൾക്ക് എന്തു ഭംഗിയാണ് ... അത്രയേ ഗീത വായിച്ചുള്ളു സങ്കടവും ദേഷ്യവും എല്ലാം കൊണ്ടും ഗീതയുടെ കണ്ണുകൾ നിറഞ്ഞു,മൈബൈലും പിടിച്ചു ഗീത ഒന്നും ചെയ്യാനാവാതെ ഒന്നും കാണാനാവാതെ എന്ത് ചെയ്യണംഎന്നറിയാതെ നിലത്തിരുന്നു..
മൂന്നാം ഭാഗം
അമ്മ കരയാണോ
ശങ്കരി അടുത്തുവന്ന് ഇരുന്നപ്പോൾ ആണ് ഗീതക്ക് സ്ഥലകാല ബോധം ഉണ്ടായത്.
" ഇല്ല മോളെ അമ്മക്ക് ചെറിയ ഒരു തല വേദന മോൾക്ക് വിശക്കുന്നില്ലേ, വാ ഭക്ഷണം കഴിക്കാം, കണ്ണുകൾ ശങ്കരി കാണാതെ തുടച്ച് ഗീത അടുക്കളയിലേക്ക് നടന്നു...
ചപ്പാത്തിയും കറിയും പാത്രത്തിലേക്ക് പകർത്തുമ്പോൾ ശങ്കരി പിന്നിൽ വന്നു ഗീതയെ കെട്ടിപ്പിടിച്ചു നിറകണ്ണുകളോടെ തന്നെ നോക്കുന്ന മോളെ കണ്ട് ഗീത ഒരു നിമിഷം സ്വയം മറന്ന് ശങ്കരിയെ കെട്ടിപ്പിടിച്ചു
" ഇല്ല മോളെ അമ്മക്കൊന്നും ഇല്ല...
അടുക്കള വാതിലിൽ അമ്മയേം ചേച്ചിയേം നോക്കി കുട്ടു നിൽക്കുന്നുണ്ടായിരുന്നു,
" കുട്ടൂ വാ ഗീത വിളിച്ചു,
കുട്ടു ഓടി വന്നു രണ്ടാളെയും കെട്ടിപ്പിടിച്ചു... അമ്മ എന്തിനോ വിഷമിക്കുന്നുണ്ട് കുട്ടികളും വല്ലാതായി...
അന്ന് കുട്ടികൾ നേരത്തേ ഉറങ്ങി
ലൈറ്റ് അണച്ച് മഹിയേട്ടന് മേസേജ് അയച്ച് കിടക്കാൻ നേരം ഗീത ആലോചിച്ചു
മഹിയേട്ടനോട് എല്ലാം പറയണോ,,, വേണ്ട അമ്പിളിയോട് ഒന്ന് ചോദിച്ചിട്ട് പറയാം...
അമ്പിളി ഗീതയുടെ ചെറുപ്പത്തിലേ ഉള്ള കൂട്ടുക്കാരി ആണ് ഒന്നിച്ച് പഠിച്ച് ഒരേ ജോലി നേടിയവർ...
ഗീത ജോലി ചെയ്യുന്ന ബാങ്കിൽ ആയിരുന്നു അമ്പിളി, ഒരു വായാടിയായ തന്റേടി ആരുടെ മുന്നിലും തല കുനിക്കാത്ത പ്രകൃതം...
ഗീത വരുന്നതിനു മുമ്പേ ഹെഡ് ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി...
''നാളെ ഒന്നു കാണണം വൈകീട്ട് പാർക്കിൽ വരണം... ഗീത അമ്പിളിക്ക് മെസേജ് അയച്ചു...
മൊബൈൽ ഡാറ്റ ഓഫ് ചെയ്തു ഗീത ഒന്ന് പ്രാർത്ഥിച്ച ശേഷം കണ്ണടച്ചു...
കഥ നാലാം ഭാഗം
രാവിലെ നിർത്താതെ ഉള്ള ഫോൺ വിളി കേട്ടാണ് ഗീത എണീറ്റത് അമ്പിളിയാണ് ലൈനിൽ,
"ചക്കരേ എണീറ്റില്ലേ?..
"നീയാ എണീൽപ്പിച്ചത് ഇന്നലെ നല്ല തലവേദന ആയിരുന്നു വൈകിയാ ഉറങ്ങിയത്,,,
"നീ എന്തിനാ കാണണം എന്ന് പറഞ്ഞത്.. ഞാൻ വീട്ടിൽ വരാടി..
"വേണ്ടാ പാർക്കിൽ മതി ഞാൻ ഒരു നാലരക്ക് കുട്ടികളുമായി പാർക്കിൽ വരാം..
"Ok അപ്പൊ വൈകീട്ട് പാർക്കിൽ ഉമ്മാ..
ഗീതക്ക് ഒരുമ്മയും കൊടുത്തു ഒരു പാട്ടും മൂളിയിട്ടാണ് അമ്പിളി കോൾ കട്ട് ചെയ്തത്.. അമ്പിളിയോട് സംസാരിച്ചു കഴിഞ്ഞപ്പോ ഗീതക്ക് പകുതി ആശ്വാസം ആയി..
പാർക്കിൽ ആദ്യം എത്തിയത് ഗീത ആണ് ഗീത 4 മണിക്ക് മുൻപേ ഇറങ്ങി,ഇറങ്ങാൻ നേരം അമ്പിളിയെ വിളിച്ചെങ്കിലും കിട്ടിയില്ല, തന്റെ ആഗ്രഹം പോലെ അമ്പിളി 4 മണി കഴിഞ്ഞപ്പോഴേ എത്തി, പാർക്കിൽ വരുമ്പോഴൊക്കെ കൂടാറുള്ള അതേ ബധാം മരത്തിന്റെ താഴെ പുൽത്തകിടിയിൽ അവർ ഇരുന്നു.. ഡിസംബർ കഴിഞ്ഞു ജനുവരി ആയിട്ടും മഞ്ഞു കുറഞ്ഞിട്ടില്ല.. ബധാം മരത്തിന്റെ ചുവപ്പും മഞ്ഞയും കലർന്ന ഇലകളിൽ പകുതിയും കൊഴിഞ്ഞു പോയിരുന്നു..
അമ്പിളി വരുമ്പോൾ ഗീത ഒരിലയിൽ നോക്കി വെറുതെ ഇരിക്കയായിരുന്നു, ട്ടോയ് ഉറക്കെ ഉച്ച ഉണ്ടാക്കി അമ്പിളി ഗീതയെ ഒന്ന് പേടിപ്പിച്ചു..
"എന്താണ് ചക്കരെ പുതിയ ബ്രാഞ്ച് എങ്ങിനെ ഉണ്ട്, ഞാൻ മൂന്നാലു കൊല്ലം നിരങ്ങിയ സ്ഥലമാണ്.. സൂപ്പർ അല്ലെ നമ്മുടെ ബാങ്ക്...
"മ്മ്...ഗീത ഒന്ന് മൂളി
ഗീതയുടെ മുഖത്തേ വല്ലായ്മ കണ്ട അമ്പിളി ചോദിച്ചു
"നീ എന്താ മഹിയുമായി പിണങ്ങിയോ?
അമ്പിളിയും മഹിയേട്ടനും പണ്ടേ ഫ്രണ്ട്സ് ആണ്... മഹി കല്യാണം ആലോചിച്ചു തുടങ്ങിയപ്പോ ഗീതയെ കാണിച്ചു കൊടുത്തത് അമ്പിളി ആണ്, ഇപ്പോഴും ബ്രോക്കർ കാശു കിട്ടിയില്ല എന്ന് അമ്പിളി പറയുമ്പോൾ ജീവപരന്ത്യം ശിക്ഷക്കു ബ്രോക്കെർ കാശല്ല കോട്ടെഷൻ ആണ് കൊടുക്കേണ്ടതെന്നു മഹിയേട്ടൻ പറയും...
"പറയെടി നിങ്ങൾ തല്ലു പിടിച്ചോ..
മറുപടിയായി അമ്പിളിക് ഗീത മൊബൈലിൽ വന്ന മെസ്സേജസ് കാണിച്ചു കൊടുത്തു..
അമ്പിളി മെസേജ് വായിച്ചു തെല്ലൊന്നമ്പരന്നു ഗീതയെ നോക്കുന്നു
"ഏതു കണ്ണ് പൊട്ടനാടി നിന്നെ ഇങ്ങനെ വർണിച്ചത്,,
ഗീത ചിരിച്ചു
"ഒരു പകൽ മാന്യൻ ആണ്..
"ഈ നമ്പർ നല്ല പരിജയം ഉണ്ടല്ലോ
നീ മനുഷ്യന്റെ ടെൻഷൻ കൂട്ടാതെ ആരാണെന്നു പറയ് അമ്പിളി ഗീതയെ പിച്ചാനും ഇടിക്കാനും തുടങ്ങി..
"ബാങ്കിലെ ഒരു പുലിയാ...
ഗീത തന്റെ ആത്മാഭിമാനത്തിനേറ്റ മുറിവിൽ ഉള്ളിൽ ഒന്ന് തേങ്ങി, എത്ര ശ്രമിച്ചിട്ടും ഒരു തേങ്ങൽ അടക്കാൻ ഗീതക്ക് സാധിച്ചില്ല.
പെട്ടെന്ന് കുമ്പിട്ടിരുന്നു നിശബ്ദം കരയുന്ന ഗീതയെ അമ്പിളി ചേർത്ത് പിടിച്ചു...
തന്റെ കൂട്ടുകാരി വല്ലാത്ത മനഃസംഘർഷത്തിൽ ആണെന്ന് അമ്പിളിക്ക് മനസിലായി ഈ മെസ്സേജ് മാത്രം അല്ല വേറെ എന്തോ സംഭവം കൂടി ഉണ്ടെന്നു അമ്പിളിക്ക് തോന്നി.
"ഗീതേ നീ ഇങ്ങനെ വിഷമിക്കാൻ വേറെ എന്തോ ഉണ്ടല്ലോ മോളെ..
ഗീത അമ്പിളിയെ കെട്ടിപിടിച്ചു കുറച്ചു നേരം ഇരുന്നു... കുട്ടികൾ പാർക്കിൽ കളിക്കുകയാണ് ഇടക്ക് അമ്പിളിയുടെ മോനും കുട്ടുവും ട്രെയിൻ കളിച്ചു അവരുടെ അടുത്തു വന്നു,
"ശ് ഗീതാന്റിക്ക് തലവേദനയാ അപ്പൂസ് കുട്ടൂനേം കൊണ്ട് കളിച്ചോ കുറെ കളിച്ചിട്ട് വന്നാ മതി..
കുട്ടുവും അപ്പൂസും കളിക്കാൻ പോയപ്പോ ഗീതയെ അമ്പിളി വിളിച്ചു
"വാ നമുക്കൊരു ചായ കുടിക്കാം അല്ലെങ്കിൽ വേണ്ടാ ഞാൻ വാങ്ങി വരാം..
രണ്ടു പേരും ചായ കുടിച്ചു കഴിയുന്നത് വരെ ഒന്നും മിണ്ടിയില്ല അമ്പിളിയുടെ ചായ ഗ്ലാസ് വാങ്ങി ഗീത വേസ്റ്റ് ബിൻ ഇൽ ഇട്ടു പാർക്കിലെ വാഷ് റൂമിൽ പോയി മുഖം കഴുകി ഫ്രഷ് ആയി അമ്പിളിയുടെ അടുത്ത് വന്നിരുന്നു.
"ഇന്നു രാവിലെ സച്ചിന്റെ ഭാര്യ ലക്ഷ്മി വിളിച്ചിരുന്നു, സച്ചിന്റെ birthday പാർട്ടി യുടെ ഇടയിൽ നിന്നും ഞാൻ നേരത്തെ പോന്നത് അവർക്കു ഇഷ്ടമായില്ല..
"ആർക്ക് സച്ചിനോ..
"അല്ല പ്രിയനും സമീറക്കും അരുൺ സാറിനും..
ഗീത തുടർന്നു
ഞാൻ പോന്നതിനു ശേഷം പ്രിയനും സമീറയും എന്റെ സ്വഭാവം മോശം ആണെന്നും ഞാൻ അഴിഞ്ഞാട്ടക്കാരി ആണെന്നൊക്കെ പറഞ്ഞു കളിയാക്കി
സച്ചിന് ഇഷ്ടമായില്ല അവർ പിന്നെ വഴക്കായി പ്രിയനും അരുൺ സാറും ഇറങ്ങി പോയി..
"എന്തിനാ ലക്ഷ്മി ഇത് നിന്നോട് പറഞ്ഞത്?
"പ്രിയൻ ലക്ഷ്മിയെ യും എന്തോ പറഞ്ഞു ഞാൻ ചോദിച്ചില്ല
അമ്പിളി എന്തിനാണ് ഇവരോട് ഒരു തെറ്റും ചെയ്യാത്ത എന്നെ ഇവർ ഇങ്ങനെ ദ്രോഹിക്കുന്നത്, ഒരു പെണ്ണായ സമീറ വരെ...
"പ്രിയൻ ആണോ ഈ മെസ്സേജ് അയച്ചത്?
മാലുവിനെ വിളിച്ചു ഞാൻ ആ ശകുനിയുടെ തനി സ്വഭാവം കാണിച്ചു കൊടുക്കും...
അമ്പിളിയുടെ മുഖം ദേഷ്യത്തിൽ ചുവന്നു..
"പ്രിയനല്ല..
ഒരു ചെറിയ നിശ്വാസത്തിനു ശേഷം ഗീത പറഞ്ഞു...
അരുൺ സർ
കഥയുടെ അവസാന ഭാഗം
അരുൺ സർ ഇടയ്ക്കു തന്നോടും പഞ്ചാര വർത്തമാനം പറഞ്ഞിരുന്നത് അമ്പിളി കാര്യമാക്കിയിരുന്നില്ല ബാങ്കിലെ പെണ്ണുങ്ങളുടെ സുരക്ഷ മുഴുവൻ തങ്ങൾക്കാണെന്ന പോലെ ആണ് പ്രിയനും അരുൺസാറും പ്രവർത്തിച്ചിരുന്നത്. അരുൺസാറിന് ഇത്രയും വൃത്തികെട്ട മുഖം ഉണ്ടന്ന് അറിഞ്ഞപ്പോ അമ്പിളിക്ക് അയാളുടെ മുഖത്തൊന്നു പൊട്ടിക്കാൻ തോന്നി.
"വൃത്തികെട്ടവൻ അരുൺ സാറെന്നല്ല ആ ചെറ്റയെ വിളിക്കേണ്ടത് എന്റെ വായിൽ നല്ല പുളിച്ച തെറിയാ വരുന്നത് തെണ്ടി ..
ദേഷ്യം അടക്കാനാവാതെ അമ്പിളി അരുൺ സാറിനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു...
ഗീത "മഹിയെട്ടനോട് പറഞ്ഞാലോ...
"വേണ്ടാ ഈ ചീള് കേസൊന്നും കാര്യമാക്കണ്ട ആ ചെറ്റക്കുള്ളത് നമുക്ക് തന്നെ കൊടുക്കാം മേലാൽ ഒരു പെണ്ണിനോടും ഇനി അവൻ ഇത്തരം വൃത്തികേട് കാണിക്കരുത്..
അമ്പിളി എന്തോ ആലോചിക്കാൻ തുടങ്ങി
"സജീവനോട് ഒന്ന് സംസാരിച്ചതിന് ഇവർ എന്നെ കുറെ ഉപദേശിച്ചു, സമീറ ചോദിച്ചു സജീവൻ എന്നെ ചൂണ്ട ഇട്ടു തുടങ്ങിയോ എന്ന് അപ്പൊ ഞാൻ വിചാരിച്ചത് സജീവൻ ആണ് പ്രശ്നക്കാരൻ എന്നാ... പാവം ഇന്നേ വരെ എന്നോട് മോശമായൊരു നോട്ടം പോലും ഉണ്ടായിട്ടില്ല
ഇവർ പറഞ്ഞത് കേട്ട് പലരും സജീവനെ തെറ്റിദ്ധരിച്ചു കാണില്ലേ..
ഗീത പറഞ്ഞത് കേട്ടപ്പോ അമ്പിളി ചിരിച്ചു
"ഹിഹി സജിയോ അവർക്ക് കുശുമ്പാണ് അവൻ ആളൊരു പഞ്ചാരയൊക്കെയാ പക്ഷേ ചെറ്റയല്ല. എത്ര കൊല്ലമായിട്ടു ഞാൻ അവനെ കാണുന്നതാ... ഞാൻ അവനെ ഒന്ന് വിളിക്കട്ടെ?..
"കൊഴപ്പാവോ?
ഗീത അത് വേണ്ടാ എന്ന അർത്ഥത്തിൽ അമ്പിളിയോട് ചോദിച്ചു...
വിളിക്കാം അവൻ കൂടി ഉൾപ്പെട്ട കാര്യം അല്ലേ..
ഗീതയുടെ സമ്മതം ചോദിക്കാതെ അമ്പിളി സജീവനെ വിളിച്ചു
അടുത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് പാർക്കിൽ വരാൻ പറഞ്ഞു
ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോ സജീവൻ വന്നു
തന്റെ കൂടപ്പിറപ്പായ റെയ്ബാൻ ഗ്ലാസും വച്ചാണ് മൂപ്പരുടെ വരവ്
"ഹായ് അമ്പിളി, ഹായ് ഗീതാ
"നീ ഈ ഗ്ലാസും വച്ചാണോ ജനിച്ചത് രാത്രി ആയി ഊരി മാറ്റടാ പോത്തേ..
അമ്പിളി സജീവനെ കളിയാക്കി..
"എടി പുല്ലേ ഞാൻ രണ്ടെണ്ണം അടിചോണ്ടിരിക്കുമ്പോഴാ നീ അത്യാവശ്യം ആയി കാണണമെന്നു പറഞ്ഞത് ഒഴിച്ച പെഗ് ഒഴിച്ച് കളഞ്ഞിട്ടു ഓടി വന്ന സഹപ്രവർത്തകനോട് ഒരിച്ചിരി സ്നേഹം കാണിക്കു...
"ഒഴിച്ച് കളഞ്ഞത് അണ്ണാക്കിലേക്കല്ലേ നിന്നെ എനിക്കറിയില്ലേ സഹപ്രവർത്തകാ...
അവസാനത്തെ ആ സഹപ്രവർത്തക എന്നത് അമ്പിളി ചെറിയ എക്കോയിൽ ആണ് പറഞ്ഞത്..
തിരിച്ചു പോകാനുള്ള തിടുക്കം കാരണം സജീവൻ പെട്ടെന്ന് സീരിയസ് ആയി..
"എന്താ കാണണം എന്ന് പറഞ്ഞത്..
സംഭവിച്ചത് അമ്പിളി പറയാൻ തുടങ്ങിയപ്പോ ഗീത ഇടപെട്ടു
"ഞാൻ പറയാം ഇനി ഞാൻ നിശബ്ദ ആവില്ല...എനിക്ക് അത്രക്കും ദേഷ്യം ഉണ്ട്...
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ ഗീതയുടെ കണ്ണുകൾ പ്രകാശിച്ചു, തന്റെ ആത്മാഭിമാനത്തിനു ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല എന്നും തെറ്റ് ചെയ്തവർ ഇനി മാന്യന്മാർ ആയി തലയുയർത്തി നടക്കരുത് എന്നും ഗീത സ്വയം തിരിച്ചറിഞ്ഞു...
"നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കാം...
നമുക്ക് യൂണിയനിൽ ഒരു പരാതി കൊടുക്കാം എന്ന് അമ്പിളി പറഞ്ഞപ്പോ സജീവൻ വേണ്ടാ എന്ന് പറഞ്ഞു..
"എന്തൊരു കഷ്ട്ടാല്ലേ ഇവന്മാർക്ക് എന്താ എന്നോടിത്ര ദേഷ്യം എന്ന് മനസിലാവുന്നില്ല...
ഈ ഒരു സംഭവം കൊണ്ട് ഇവന്മാരെ നമുക്ക് ഒതുക്കാം പക്ഷെ അത് വേണ്ടാ മാലുവിനെ എങ്കിലും നമ്മൾ ഓർക്കണ്ടേ..
"പിന്നെ എന്ത് ചെയ്യണം എന്നാ നീ പറയുന്നേ.. അമ്പിളി സജീവനോട് അൽപ്പം നീരസത്തിൽ ചോദിച്ചു,
"അടുത്ത ആഴ്ച്ച ബാങ്കിന്റെ ഇയർ ബുക്ക് പ്രിന്റ് ചെയ്യാൻ കൊടുക്കും അമ്പിളി നിനക്കീ സംഭവിച്ചത് ഒരു കഥ ആക്കി എഴുതിക്കൂടെ???
"അത്രക്കും വേണോ? ഗീത ചോദിച്ചു
"ഇവൾ പണ്ട് കോളേജ് മാഗസിനിൽ എഴുതിയ കഥകൾ ഒന്നും ഗീത വായിച്ചിട്ടില്ലേ...
"മ്മ് അമ്പിളീ നീ കൊളമാക്കാതെ എഴുതോ?
"ഇത് ഞാൻ കലക്കും ചക്കരേ...
അമ്പിളി സജീവനെ വയറ്റിൽ ചെറുതായൊന്നു ഇടിച്ചു...
"ബാങ്കിൽ സംഭവിച്ചതായി പറയേണ്ട ബാങ്കിലെ എംപ്ലോയീസിന്റെ whatsapp ഗ്രൂപ്പിൽ നടന്ന സംഭവം ആയി എഴുതിയാലോ??
അമ്പിളിയുടെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങി..
"അതേ, എന്നെ പോലെ മറ്റാർക്കെങ്കിലും ഇതേ പോലത്തെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് പെട്ടെന്ന് മനസിലാവും ആരാണ് നായകനെന്നും ആരൊക്കെയാ വില്ലന്മാർ എന്നും...
നീ എഴുത് അമ്പിളീ...
അത്രയും നേരം സൂര്യനെ മൂടിയിരുന്ന ചെറിയ കാർമേഘങ്ങൾ മഴ പെയ്തു മുക്തി നേടാതെ അനന്തതയിലേക്കു ലയിച്ചു പോയപ്പോൾ സൂര്യൻ പഴയതിലും വെട്ടി തിളങ്ങുകയായിരുന്നു...
ഗീത ഒന്നു പുഞ്ചിരിച്ചു
കഥ വായിച്ചു കഴിയുമ്പോൾ ഇവർ ഒന്ന് സ്വയം തിരിച്ചറിഞ്ഞിരുന്നെങ്കിൽ...
അമ്പിളിയും സജീവനും വെറുതെ തല്ലുകൂടായിരുന്നു കുട്ടികൾ എല്ലാവരും വന്നു അമ്പിളിയുടെ മക്കൾക്ക് സജീവനെ നേരത്തെ അറിയാം
അമ്പിളിയും സജീവനും അവരിൽ ഒരാളായി, ഇനി ഇവരിൽ ഒരാളായി ഞാനും ഗീത മനസ്സിൽ പറഞ്ഞു...

എന്ത് മറുപടി പറയണം എന്നറിയാതെ ഗീത ഒരു നിമിഷം കണ്ണടച്ചു നിന്നു...
പ്രിയനോട് താങ്ക്സ് പറഞ്ഞു ഗീത തിരികെ വീട്ടിലേക്ക് പോയി. ബാങ്കിൽ പോകാൻ റെഡി ആകുമ്പോഴും തിരിച്ചു ബാങ്കിലേക്കുള്ള യാത്രയിലും പ്രിയൻ പറഞ്ഞ കാര്യങ്ങൾ ഗീതയുടെ മനസിനെ അലട്ടി, സജീവനുമായി എന്ത് കാര്യം ആണ് സംസാരിച്ചതെന്ന് പോലും സത്യത്തിൽ ഗീത മറന്നിരുന്നു, ജോലിയിലെ തിരക്കും കുട്ടികളുടെ പഠനവും മഹിയെട്ടന്റെ അമ്മയുടെ അസുഖവും എല്ലാം കൂടി തലവേദന ആണ് അതിനിടക്ക് ഈ സജീവൻ എന്ത് കുരിശും കൊണ്ടാണാവോ വരുന്നത് എന്ന് ഓർത്തപ്പോ ഗീതക്ക് സജീവനോട് ദേഷ്യം തോന്നി.
ബാങ്കിൽ എത്തിയപ്പോ തന്നെ പ്രിയന്റെ വിടർന്ന ചിരിയോടൊപ്പം ഉള്ള ഒരു ഗുഡ് മോർണിംഗ് കിട്ടി, ആ ദുഷ്ടൻ സജീവൻ കണ്ടിട്ടും ഒന്ന് ചിരിച്ചു മിണ്ടാതെ പോയി, അപ്പൊ ആണ് ഒരു ആശ്വാസം ആയതു.
നല്ല തിരക്കിൽ ജോലി ചെയ്യുമ്പോഴും പ്രിയൻ പറഞ്ഞ കാര്യം ഓർത്തു ഗീത വിയർത്തു, സജീവനുമായി സംസാരിച്ചത് ബാങ്കിലെ മറ്റുള്ളവർ തെറ്റിദ്ധരിച്ചു കാണുമോ?എയ് ഉണ്ടാവില്ല, ഒരിക്കലല്ലേ സംസാരിച്ചുള്ളു.. അങ്ങിനെ ഒന്നും ആരും ചിന്തിക്കില്ല... ഗീത സ്വയം ആശ്വസിപ്പിച്ചു.
ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പ്രിയനും അരുൺ സാറും അടുത്ത സീറ്റിൽ വന്നിരുന്നു, രണ്ടാളും രണ്ടു പാർട്ടികളുടെ യൂണിയൻ നേതാക്കൾ ആണ്, ഒഴിവു സമയങ്ങളിൽ രാഷ്ട്രീയം പറഞ്ഞു ഭയങ്കര തല്ലാണ് എന്നാലും നല്ല കൂട്ടും ആണ്.
പ്രിയൻ പെട്ടെന്ന് ഗീതയുടെ പാത്രത്തിൽ നിന്നും കുറച്ചു മീൻ കറി എടുത്തു തന്റെ പാത്രത്തിൽ ഒഴിച്ചു, ഗീത ആകെ പരിഭ്രമിച്ചു പോയി എങ്ങിനെയൊക്കെയോ ഉണ്ടാക്കിയ കറി ആണ് ഉപ്പു പോലും നോക്കിയിട്ടില്ല നാണം കെടുമല്ലോ എന്നോർത്ത് ഗീത മുഖത്തെ ചമ്മൽ മറക്കാൻ ഒരു ചിരി വരുത്തി,
"മീൻ കറി അസ്സലായല്ലോ ഗീത പ്രിയൻ ചിരിച്ചു,
"അരുൺ സർ എടുക്കുന്നില്ലേ?
പ്രിയൻ പൊട്ടിച്ചിരിച്ചു
"ഇങ്ങോര് പച്ചക്കറി ആണ് മീനൊന്നും കൂട്ടികൂടാ പിന്നെ വീട്ടിൽ കേറാൻ ശുദ്ധി നടത്തേണ്ടി വരും... അരുൺ സർ "പ്രിയാ നീ വെറുതെ കുടുംബകലഹം ഉണ്ടാക്കാൻ നോക്കല്ലേ,
അവർ രണ്ടാളും പൊട്ടിച്ചിരിച്ചു, ഗീതക്കൊന്നും മനസിലായില്ല... കൈ കഴുകാൻ നേരം അരുൺ സർ അടുത്ത് വന്നു പറഞ്ഞു, ഗീത പ്രിയൻ പറഞ്ഞ കാര്യം എന്റെയും അഭിപ്രായം ആണ് എന്ന്,
സജീവന്റെ കാര്യം മറന്നു വരികയായിരുന്നു.. ഗീതക്ക് ചെറിയ ഒരു തലവേദന പോലെ...
ചായ കുടിക്കാൻ ഒന്ന് മാറി ഇരുന്നപ്പോ സജീവൻ വന്നു,
"ഗീത ഇന്നലെ പറഞ്ഞ കാര്യം അഅന്വേഷിച്ചു. ഗീതയുടെ നമ്പർ ഞാൻ ഡോക്ടർക്ക് കൊടുത്തിട്ടുണ്ട് ഡോക്ടർ വിളിക്കും,
അപ്പോഴാണ് സജീവനുമായി സംസാരിച്ച കാര്യം ഗീതക്ക് ഓർമ്മ വന്നത്, മെഡിക്കൽ കോളേജിലെ പ്രൊഫസർ സജീവന്റെ ഫ്രണ്ട് ആണ്, മഹിയേട്ടന്റെ അമ്മയെ അഡ്മിറ്റ് ചെയ്യുമ്പോൾ റൂം ശരിയാക്കാൻ ഉള്ള കാര്യം ആണ് ഇന്നലെ സജീവനോട് സംസാരിച്ചത്, ഗീതക്ക് ആ സമയം ഒരു വിഷമം തോന്നി... സജീവനോട് ഒരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോ എന്ന്.. സാരല്യ പിന്നെ പറയാം എന്ന് മനസ്സിൽ പറഞ്ഞു ഗീത.

ശുഭം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Resmisathish, Story, Bank Employee, Friend, Job, Call, Birthday Party, one way road

Powered by Info News For You

Comments
Post a Comment