സിപിഎം ജലീലിന്റെ ചൊല്‍പ്പടിയിലോ? കേരള രാഷ്ട്രീയത്തില്‍ ബ്ലാക്ക്‌മെയില്‍ നിയമനങ്ങളെന്ന് ആരോപണം

തിരുവനന്തപുരം: (www.kvartha.com 24.01.2019) സിപിഎം ജലീലിന്റെ ചൊല്‍പ്പടിയിലെന്ന ആരോപണവുമായി യുവനേതാവ് വീണ്ടും രംഗത്ത്. കേരള രാഷ്ട്രീയത്തില്‍ ബ്ലാക്ക്‌മെയില്‍ നിയമനങ്ങളാണ് നടക്കുന്നതെന്നാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം.

സിപിഎമ്മിനെ കെ ടി ജലീല്‍ ഭീഷണിപ്പെടുത്തിയെന്നാണ് പി കെ ഫിറോസ് ആരോപിക്കുന്നത്. പഴയ അനധികൃത നിയമനം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയാണ് ജലീല്‍ ബന്ധുക്കളെ തിരുകിക്കയറ്റുന്നതെന്ന് ഫിറോസ് പറയുന്നു.

New allegation against CPM and KT Jaleel by PK Firoz, Thiruvananthapuram, News, Politics, CPM, Allegation, Kerala, Youth League.

അനധികൃതമായാണ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധുവിനും നിയമനം നടത്തിയതെന്നും ഒപ്പം ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലാണ് സഹോദരന്റെ മകനെ നിയമിച്ചത് എന്നും കൂടാതെ കൂടുതല്‍ മാര്‍ക്ക് അഭിമുഖത്തില്‍ നല്‍കുകയും നിയമനം ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് നടന്നതെന്നും ജലീല്‍ കോടിയേരിയെ ഈ നിയമനം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് ഫിറോസിന്റെ പുതിയ ആരോപണം.

Keywords: New allegation against CPM and KT Jaleel by PK Firoz, Thiruvananthapuram, News, Politics, CPM, Allegation, Kerala, Youth League.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?