എസ്.ബി.ഐ ഓഫീസ് അക്രമിച്ച സംഭവത്തില്‍ സി.പി.എമ്മുകാരായ എന്‍.ജി.ഒ നേതാക്കള്‍ കസ്റ്റഡിയില്‍


തിരുവനന്തപുരം (www.evisionnews.co): ദേശീയ പണിമുടക്കിന്റെ മറവില്‍ എസ്ബിഐയുടെ സെക്രട്ടറിയേറ്റിന് സമീപത്തുള്ള പ്രധാന ട്രഷറി ശാഖ അടിച്ചുതകര്‍ത്ത സംഭവത്തില്‍ രണ്ട് എന്‍.ജി.ഒ നേതാക്കള്‍ കസ്റ്റഡിയില്‍. അശോകന്‍, ഹരിലാല്‍ എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരിക്കുന്നത്. ഹരിലാല്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. അശോകന്‍ എന്‍.ജി.ഒ യൂണിയന്‍ തൈക്കാട് യൂണിറ്റ് ഏരിയ സെക്രട്ടറിയാണ്. ഇരുവരും സി.പി.എം സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ അംഗങ്ങളാണ്.

ഇവര്‍ക്കു പുറമെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ് സുരേഷ് കുമാര്‍ എന്നിവരും ആക്രമി സംഘത്തിലുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദേശീയ പണിമുടക്കില്‍ തുറന്ന ബാങ്കിലെ കാബിനിലെ മേശ സമരക്കാര്‍ അടിച്ചുതകര്‍ത്തു. കമ്പ്യൂട്ടറും ഫോണും തല്ലിത്തകര്‍ത്തു. മേശയിലെ ഗ്ലാസും നശിപ്പിച്ചിട്ടുണ്ട്.

സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരാണ് മാനേജരെ അക്രമികളില്‍ നിന്നും രക്ഷിച്ചത്. മാനേജര്‍ അക്രമികള്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ഇതില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. കേസില്‍ മാനേജരുടെ പരാതിയില്‍ 15 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?