സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ-ഗവേണന്‍സ് അവാര്‍ഡ് രണ്ടാംതവണയും കാസര്‍കോടിന്

കാസര്‍കോട്:(www.kasargodvartha.com 11/01/2019) സംസ്ഥാനത്തെ മികച്ച അക്ഷയകേന്ദ്രത്തിനുള്ള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ് തുടര്‍ച്ചായി രണ്ടാം തവണയും കരസ്ഥമാക്കിയ കുറ്റിക്കോല്‍ പടുപ്പ് അക്ഷയ സംരംഭകനായ കെ ജി സുജിത്ത് കുമാറിനെ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു അനുമോദിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഐ ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ പി ശ്രീരാജ് നായര്‍, അസിസ്റ്റന്റ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ബി സന്തോഷ്‌കുമാര്‍, ലൈഫോളജി ഡയറക്ടര്‍ ജെ രാഹുല്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി എസ് ടി വിഭാഗത്തില്‍പ്പെട്ട അക്ഷയ സംരംഭകനുള്ള ഐ ടി മിഷന്‍ നല്‍കുന്ന ആധാര്‍ എന്റോള്‍മെന്റ് കിറ്റും ജില്ലാ കളക്ടര്‍ മാന്യ അക്ഷയ സംരംഭകനായ കെ പ്രമോദ്കുമാറിന് കൈമാറി. തുടര്‍ന്ന് അക്ഷയ സംരംഭകര്‍ക്കായി ലൈഫോളിജി ട്രെയിനിങ് നല്‍കി.
 News, Kasaragod, Kerala, District Collector,E Governance Award for Kasaragod

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, District Collector,E Governance Award for Kasaragod




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?