കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് വീണ ഒരു വയസുകാരന് രക്ഷകനായത് മരം

മുംബൈ: (www.kvartha.com 04.01.2019) കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും താഴേക്ക് വീണ ഒരു വയസുകാരന് രക്ഷകനായത് മരം. മഹാരാഷ്ട്രയിലെ ഗോവന്ദിയിലാണ് അത്ഭുതകരമായ സംഭവം നടന്നത്. അലക്കിയിട്ട തുണികള്‍ വിരിച്ചിടാനായി മുത്തശ്ശി തുറന്നിട്ട ജനാലയിലൂടെ മുറിയില്‍ കളിച്ചു കൊണ്ടിരുന്ന അഥര്‍വ എന്ന ഒരു വയസുകാരന്‍ പുറത്തിറങ്ങുകയായിരുന്നു. ജനാല ശരിക്കും അടയ്ക്കാത്തതാണ് വിനയായത്.

ഇതിലൂടെ രണ്ടടി മുന്നോട്ട് പോയ ശേഷമാണ് കുട്ടി താഴേക്ക് വീണത്. ബാല്‍ക്കണിയില്‍ സുരക്ഷാ കൈ വരികളോ, ഗ്രില്ലുകളോ സ്ഥാപിക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

Mumbai: 1-year-old boy miraculously survives fall from 4th floor, Mumbai, News, Maharashtra, Fall Asleep, Child, hospital, Treatment, Parents, Injured, National.

എന്നാല്‍ കെട്ടിടത്തിന് താഴെയുണ്ടായിരുന്ന മരമാണ് അഥര്‍വയുടെ ജീവന്‍ രക്ഷിച്ചത്. മുറിക്ക് താഴെ നിന്ന മരച്ചില്ലയില്‍ തട്ടിയാണ് അഥര്‍വ താഴെ വീണത്. ഇത് വീഴ്ചയുടെയും അപകടത്തിന്റെയും ആഘാതം കുറച്ചെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. താഴെ വീണ അഥര്‍വ നിര്‍ത്താതെ കരയുകയായിരുന്നു. തുടര്‍ന്ന് അഥര്‍വയെ പിതാവ് അജിത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

എന്നാല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ രണ്ട് ആശുപത്രി അധികൃതര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ അഥര്‍വയ്ക്ക് കാര്യമായ പരിക്കുകളില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ ചുണ്ടുകള്‍ പൊട്ടുകയും കാലുകള്‍ക്ക് ചെറിയ പരിക്കുകളുമാണ് സംഭവിച്ചത്.

താഴേക്ക് വീഴും മുന്‍പ് തന്നെ കുട്ടി മരത്തില്‍ തട്ടിയതാണ് വന്‍ അപകടം ഒഴിവായതെന്ന് പോലീസ് പറയുന്നു. കൃഷി ആവശ്യങ്ങള്‍ക്കായി മണ്ണും വൈക്കോലും നല്‍കുന്നതാണ് അജിത്തിന്റെ ബിസിനസ്. തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചതും മരമായതിനാല്‍ വളരെ സന്തോഷമുണ്ടെന്നും അഥര്‍വയുടെ മാതാപിതാക്കളായ അജിത് ബാര്‍ക്കഡെയും മംഗള്‍ ബാര്‍ക്കഡെയും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai: 1-year-old boy miraculously survives fall from 4th floor, Mumbai, News, Maharashtra, Fall Asleep, Child, hospital, Treatment, Parents, Injured, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?