ഈ ചെടികള്‍ മുറിയിലുണ്ടോ? ഉറക്കമില്ലായ്മ പമ്പകടക്കും; കുളിമുറിയില്‍ വെക്കാനുമുണ്ട് ചില ചെടികള്‍

തിരുവനന്തപുരം: (www.kvartha.com 16.01.2019) നല്ല ഉറക്കം ലഭിക്കാനും കുളിമുറിയില്‍ വയ്ക്കാനും പ്രത്യേകം ചെടികളുണ്ടെന്നു പലരും ആദ്യമായറിയുകയാണ്. കനകക്കുന്നിലെ വസന്തോത്സവത്തില്‍ ഇത്തരം ചെടികളുടെ വലിയ നിര തന്നെയുണ്ട്.

ഗോള്‍ഡന്‍ മണി പ്ലാന്റ്, പീസ് ലില്ലി, ചൈനീസ് എവര്‍ഗ്രീന്‍ പ്ലാന്റ്, കാസ്റ്റ് അയണ്‍ പ്ലാന്റ് തുടങ്ങിയവയാണു നല്ല ഉറക്കം തരുന്ന ചെടികള്‍. പല അന്താരാഷ്ട്ര പഠനങ്ങളുടെയുടെയും അടിസ്ഥാനത്തിലാണ് ഈ ചെടികള്‍ സുഖകരമായ ഉറക്കം പ്രദാനം ചെയ്യുമെന്നു കണ്ടെത്തിയത്. ഇവ കിടപ്പുമുറിയില്‍ വച്ചാല്‍ മുറിക്കുള്ളിലെ അന്തരീക്ഷം ഏറെ ശുദ്ധവും ശാന്തവുമാകും. മനസിലെ സമ്മര്‍ദമെല്ലാം അകലുന്നതോടെ നന്നായി ഉറങ്ങാനുമാകും.

കറ്റാര്‍വാഴ, ബിഗോണിയ, ഓര്‍ക്കിഡ് തുടങ്ങിയ ചെടികളാണു കുറിമുറിയില്‍ വയ്ക്കാവുന്നത്. കുളിമുറിയിലെ കുറഞ്ഞ പ്രകാശത്തിലും വളരുകയും വായുവിലെ ജലാംശം പിടിച്ചെടുത്ത് ശുദ്ധവായു പുറത്തേക്കു വിടുകയും ചെയ്യും ഈ ചെടികള്‍.

കുഞ്ഞുങ്ങള്‍ക്കും ഓമന മൃഗങ്ങള്‍ക്കും അപകടകരമല്ലാത്ത ഇനം ചെടികളും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ചെടികളും വസന്തോത്സവത്തിലുണ്ട്. ഒപ്പം ടെറാക്കോട്ടയിലും ചൈനീസ് ക്ലേയിലും തീര്‍ത്ത മനോഹരങ്ങളായ പൂച്ചട്ടികളും, അവ വയ്ക്കാനുള്ള വിവിധ മാതൃകകളിലുള്ള സ്റ്റാന്റുകളും ആസ്വാദകരെ ആകര്‍ഷിക്കുന്നു.



Keywords: Kerala, Thiruvananthapuram, News, Health, Health & Fitness, Different plants for good health 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?