കൊച്ചി നഗരത്തില്‍ സംസാര ശേഷിയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു; അക്രമിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കൊച്ചി: (www.kvartha.com 04.01.2019) കൊച്ചി നഗരത്തില്‍ സംസാര ശേഷിയില്ലാത്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് റോഡില്‍ ഉപേക്ഷിച്ചു. സംസാര ശേഷിയില്ലാത്ത ഇയാളെക്കുറിച്ചും ഇയാളെ അക്രമിച്ച ആളെ കുറിച്ചും ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല. അക്രമിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വ്യാഴാഴ്ച രാത്രി പത്തരമണിയോടെ എറണാകുളം അയ്യപ്പന്‍കാവിലാണ് സംഭവം. റോഡിലൂടെ അലക്ഷ്യമായി നടന്ന് വരികയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി പൊടുന്നനെ റോഡിലേക്ക് വീണു. ഇതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Migrant labor injured genitals and left on the road, Kochi, News, attack, Injured, hospital, Treatment, Police, Case, Crime, Criminal Case, Probe, Kerala.

പോലീസ് എത്തി ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ആഴത്തില്‍ മുറിവേറ്റത്തിനാല്‍ ജനനേന്ദ്രിയം നീക്കം ചെയ്തു. ഇയാളുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. പരിക്കേറ്റത് ആര്‍ക്കെന്ന് കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Migrant labor injured genitals and left on the road, Kochi, News, attack, Injured, hospital, Treatment, Police, Case, Crime, Criminal Case, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?