'പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികള്‍ക്ക് അഭയം നല്‍കിയതാണോ നവോത്ഥാനം'? മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്ന് വനിതാ ലീഗ്

കോഴിക്കോട്: (www.kvartha.com 29.01.2019) മുസ്ലിം ലീഗിന് നാലോ അഞ്ചോ പാര്‍ലമെന്റ് സീറ്റിന് അര്‍ഹതയുണ്ടെന്ന് വനിതാലീഗ് നേതാക്കള്‍. എന്നാല്‍, വനിതാലീഗ് സീറ്റിന് ആവശ്യം ഉന്നയിക്കില്ലെന്നും സീറ്റ് ചോദിച്ചു വാങ്ങുന്ന പാരമ്പര്യം തങ്ങള്‍ക്കില്ലെന്നും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആയിരത്തഞ്ഞൂറോളം വനിതാ പ്രതിനിധികള്‍ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിക്കില്ലെന്ന് വനിതാ ലീഗ് നേതാക്കള്‍ വ്യക്തമാക്കിയത്. അര്‍ഹമായ സമയത്ത് പാര്‍ട്ടി തന്നെ ആവശ്യമായത് ചെയ്യും.

Vanitha league general secretary P Kulsu on Muthalkaq bill, Kozhikode, News, Muslim-League, Parliament, Politics, Election, Women, Kerala

മുസ്ലീം ലീഗിനെപ്പോലെ ശക്തമായ ഒരു പാര്‍ട്ടി ഉചിതമായ ആളുകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കാറുള്ളത്. മുത്തലാഖ് ബില്ലിനെ രാജ്യസഭയില്‍ എതിര്‍ത്ത് തോല്‍പ്പിച്ച ജനാധിപത്യ കക്ഷികളെ അഭിവാദ്യം ചെയ്ത വനിതാലീഗ്, മുത്തലാഖ് വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നിലപാടിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വ്യക്തമാക്കി.

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോക്‌സോ കേസ് പ്രതികളെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് മോചിപ്പിച്ച സി.പി.എം നിലപാട് കേരളത്തിന് നാണക്കേടാണ്. പീഡന വീരന്മാരെ പിടികൂടാന്‍ ധീരമായ നടപടി സ്വീകരിച്ച എ.സി.പി ചൈത്ര തെരേസ ജോണിനെതിരായ സര്‍ക്കാര്‍ നീക്കം ലജ്ജാകരമാണ്.

സ്ത്രീ പീഡകരെ പിടികൂടാന്‍ ധീരമായി നിലപാടു സ്വീകരിച്ച ചൈത്ര തെരേസ ജോണിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് രക്ഷപ്പെടുത്തി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ അഭയം നല്‍കിയതാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന നവോത്ഥാനമെന്നും അവര്‍ ചോദിച്ചു.

പ്രതികളെ പിടികൂടാന്‍ ധൈര്യം കാണിച്ച വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാനും അന്വേഷണം പ്രഖ്യാപിച്ച് നിര്‍വീര്യമാക്കാനും ശ്രമിച്ചത് സ്ത്രീത്വത്തിന് എതിരായ വെല്ലുവിളിയാണ്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി വര്‍ഗീയ ചേരിതിരിവിന് മതിലുകള്‍ പണിയുന്ന തലതിരിഞ്ഞ നവോത്ഥാനത്തിന്റെ മറ്റൊരു പതിപ്പാണിത്.

വനിതാ ശാക്തീകരണവും നവ ജാഗരണവും സൃഷ്ടിക്കാന്‍ വനിതാ ലീഗ് ക്രിയാത്മക ഇടപെടലുകളാണ് നടത്തുന്നതെന്നും പൊതുപരിപാടികള്‍ക്ക് പുറമെ ജില്ലാ തലങ്ങളില്‍ ലീഗല്‍ എയ്ഡ് സെല്ലുകള്‍, മണ്ഡലം/ പഞ്ചായത്ത് തലങ്ങളില്‍ ഫാമിലി കൗണ്‍സലിംഗ് സെന്ററുകള്‍, മീഡിയ വര്‍ക്ക് ഷോപ്പ്, പ്രൊഫഷണല്‍ മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

മുത്തലാഖ് ആര്‍ക്കു വേണ്ടി എന്ന വിഷയത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചൊവ്വാഴ്ച സിംപോസിയം സംഘടിപ്പിക്കും. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.

അന്താരാഷ്ട്ര വനിതാ ദിനാചരണം മാര്‍ച്ച് എട്ടിന് തിരുവനന്തപുരത്തെ സുഗതകുമാരിയുടെ അഭയ അന്തേവാസികള്‍ക്കൊപ്പം ആചരിക്കുമെന്നും പി കുല്‍സു പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വനിതാ ലീഗ് സംസ്ഥാന ഭാരവാഹികളായ പി സഫിയ, സെറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍ എന്നിവരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vanitha league general secretary P Kulsu on Muthalkaq bill, Kozhikode, News, Muslim-League, Parliament, Politics, Election, Women, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?