കാസര്‍കോട്ട് ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസര്‍ ചുമതലേറ്റെടുത്തു; അക്രമികള്‍ക്കും ലഹരി മാഫിയക്കും മണല്‍ മാഫിയക്കുമെതിരെ മുഖംനോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് എ എസ് പി ശില്‍പ

കാസര്‍കോട്: (www.kasargodvartha.com 01.01.2019) കാസര്‍കോട്ട് ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസര്‍ ചുമതലേറ്റെടുത്തു. അക്രമികള്‍ക്കും ലഹരി മാഫിയക്കും മണല്‍ മാഫിയക്കുമെതിരെ മുഖംനോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് കാസര്‍കോട് എ എസ് പിയായി ചുമതലയേറ്റെടുത്ത ഡി ശില്‍പ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതീവ ശ്രദ്ധ പുലര്‍ത്തേണ്ട മേഖലയിലാണ് തനിക്ക് ജോലിയെടുക്കേണ്ടതെന്ന ബോധ്യമുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങളും മറ്റും കാസര്‍കോട്ട് ശക്തമാണെന്ന വിവരവും അറിഞ്ഞിട്ടുണ്ട്.

ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി കൈകൊള്ളും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണെന്ന റിപോര്‍ട്ടുകള്‍ പോലീസിന്റെ പക്കലുണ്ട്. ഇത് കണക്കിലെടുത്തും നടപടിയുണ്ടാകും. മണല്‍ മാഫിയക്കെതിരെയും ശക്തമായ നടപടികള്‍ വരുംദിവസങ്ങളിലുണ്ടാകുമെന്നും എ എസ് പി മുന്നറിയിപ്പ് നല്‍കി.
D Shilpa appointed as Kasaragod ASP, Kasaragod, News, ASP, Police, ASP D Shilpa

രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെയും ജനമൈത്രി പോലീസിന്റെയും യോഗം വിളിച്ചു ചേര്‍ക്കും. ഇതില്‍ നിന്നും ഉണ്ടാകുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ജില്ലാ പോലീസ് ചീഫിന്റെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. പല പ്രശ്‌നങ്ങളിലും പോലീസിന്റെ ഭാഗത്തു നിന്നും ജനങ്ങള്‍ക്ക് കൈപേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരം പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് എ എസ് പി വ്യക്തമാക്കിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിന്റെ ഭാഗത്തു നിന്നും സൗഹൃദപരമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്ന് നിര്‍ദേശം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും. അവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കും. വനിതാ മതിലുമായി ബന്ധപ്പെട്ട് വനിതാ പോലീസുകാരെ ഉപയോഗപ്പെടുത്തി സുരക്ഷയൊരുക്കാന്‍ സാധിച്ചതായി എ എസ് പി ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: D Shilpa appointed as Kasaragod ASP, Kasaragod, News, ASP, Police, ASP D Shilpa


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?