വരള്‍ച്ചയെ നേരിടുന്നതിന് ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് പി കരുണാകരന്‍ എം പി

കാസര്‍കോട്: (www.kasargodvartha.com 29.01.2019) നദികളേറെയുണ്ടായിട്ടും രൂക്ഷമായ ജലദൗര്‍ലഭ്യമനുഭവപ്പെടാറുള്ള ജില്ലയില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ജലസംഗമവും ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചു.

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഡിപിസി ഹാളില്‍ നടത്തിയ പരിപാടി പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മുംതാസ് സമീറ അധ്യക്ഷയായി. സാര്‍വദേശീയ പ്രശ്നമായ വരള്‍ച്ചയെ നേരിടുന്നതിന് ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ഇതിന് പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണെന്നും എം.പി പറഞ്ഞു. നദികള്‍ കൊണ്ട് അനുഗ്രഹീതമായ ജില്ലയില്‍ വേനല്‍ക്കാലത്ത് ജനങ്ങള്‍ ഉപ്പ് വെള്ളം കുടിക്കേണ്ട സാഹചര്യമുണ്ട്. 

കൂടാതെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കുഴല്‍ കിണറുകളും നമ്മുടെ ഭൂഗര്‍ഭ ജലവിതാനത്തെ ചൂഷണം ചെയ്യുന്നുമുണ്ട്. ഇത്തരം പൊതുപ്രശ്നങ്ങളോട് ജനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയോടെ സമി പിക്കേണ്ടതുണ്ട്. പ്രളയത്തിന് ശേഷം നവകേരള നിര്‍മ്മിതിക്കായി പുതിയ വികസന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് കാര്യക്ഷമമായ പദ്ധതികള്‍ രൂപീകരിക്കുകയും വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കാനും ജില്ലാ ഭരണകൂടം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു മുഖ്യ വിഷയാവതരണം നടത്തി. കൃഷിയാവശ്യത്തിന് ഏറ്റവും കുറഞ്ഞ തോതില്‍ ജലമുപയോഗിക്കുന്ന ജില്ലയുടെ വെള്ളമെല്ലാം അറബിക്കടലില്‍ പതിക്കുന്ന സാഹചര്യമാണുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. ലാറ്ററൈറ്റ് ഭൂമികളേറെയുള്ള ഈ പ്രദേശത്ത് വെള്ളം പിടിച്ചു നിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പിന്തുണയോടെ ജില്ലയില്‍ മുളകൃഷി വ്യാപകമാക്കുമെന്നും ഇതിലൂടെ ലാറ്ററൈറ്റ് പ്രദേശങ്ങളില്‍ മഴവെള്ളം ഭൂമിക്കടിയിലേക്ക് ഇറക്കിവിടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജലസംരക്ഷണപദ്ധതികളിലെ വിജയ മാതൃകകളെ പരിചയപ്പെടുത്തുന്നതിനും പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ അവരെ സന്നദ്ധരാക്കി ശാസ്ത്രീയമായ തുടര്‍ പരിപാലനം ഉറപ്പാക്കുന്നതിനുമായി ഫെബ്രുവരിയില്‍ സംസ്ഥാനതല ജലസംഗമം നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് ജില്ലാതല സംഗമം നടത്തിയത്. സംഗമത്തോടനുബന്ധിച്ച് നടന്ന ഏകദിന ശില്പശാലയില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ്.സത്യപ്രകാശ്, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജെ. അരുണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി.കെ. ദിലീപ്, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.എം. അശോക് കുമാര്‍, ഭൂഗര്‍ഭ ജല വകുപ്പ് ജില്ലാ ഓഫീസര്‍ പി. സീതാരാമ ഭട്ട്, മൈനര്‍ ഇറിഗേഷന്‍ എക്സി. എഞ്ചിനീയര്‍ വര്‍ഗീസ് കെ. വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ (ഇന്‍ ചാര്‍ജ്) കെ. സജിനി മോള്‍, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ബി. അശ്വിന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: P Karunakaran MP about Draught, kasaragod, news, inauguration, water, P.Karunakaran-MP, River, salt-water, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?