സ്വത്ത് തട്ടിയെടുക്കാനായി മരുമകള്‍ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ കോടതി കയറി ഒരു അമ്മ

മഥുര:(www.kvartha.com 24/01/2019) സ്വത്ത് തട്ടിയെടുക്കാനായി മരുമകള്‍ മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിനെ തുടര്‍ന്ന് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ കോടതി കയറുകയാണ് ഒരു അമ്മ. സ്ഥലം കൈക്കലാക്കുന്നതിന് വേണ്ടി മരുമകള്‍ മരണ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയതോടെ മരണ സര്‍ട്ടിഫിക്കറ്റ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

News, National, High Court, Police, Complaint, HC comes to rescue of 84-year old woman fighting to prove she is alive

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സംഭവം. എ തോട്ടിയമ്മാളു എന്ന അമ്മയാണ് മരിച്ചിട്ടില്ലെന്ന് ബോധിപ്പിക്കാന്‍ വേണ്ടി കോടതി കയറിയിറങ്ങിയത്. കേസില്‍ മരുമകളെയും അവരുടെ മകനെയും കോടതി കക്ഷിചേര്‍ത്തിട്ടുണ്ട്. 2016 സെപ്റ്റംബര്‍ 27ന് മരിച്ചെന്ന രീതിയിലുള്ള തോട്ടിയമ്മാളുടെ മരണ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയ കോടതി ഈ വിഷയത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു.

രാമനാഥപുരം മുനിസിപ്പല്‍ കമ്മീഷണറും ജില്ലാ രജിസ്ട്രാറും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൂടാതെ, വ്യാജമായി മരുമകള്‍ തന്റെ മകന്റെ പേരിലേക്ക് മാറ്റിയ സ്ഥലത്തിന്റെ ഇനാം കോടതി റദ്ദാക്കി. തന്റെ മകനായ എ ദോസിനൊപ്പമാണ് തോട്ടിയമ്മാള്‍ ജീവിച്ചിരുന്നത്.

12 സെന്റ് സ്ഥലമാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഒരു മകനെ കൂടാതെ മൂന്ന് പെണ്‍മക്കളും തോട്ടിയമ്മാളിന് ഉണ്ടായിരുന്നു. 2016ല്‍ നടന്ന ഒരു അപകടത്തില്‍ തോട്ടിയമ്മാളിന്റെ മകന്‍ ദോസ് മരണപ്പെട്ടു. എന്നാല്‍, തോട്ടിയമ്മാള്‍ അറിയാതെ തന്നെ ദോസ് സ്ഥലം തന്റെ മകനായ പ്രവീണ്‍ കുമാറിന്റെ പേരില്‍ എഴുതിവെച്ചു.

തോട്ടിയമ്മാളിന്റെ മൂന്ന് പെണ്‍മക്കളുടെയും ഒപ്പ് വ്യാജമായി ഇട്ടായിരുന്നു സ്ഥലം പേരിലാക്കിയത്. ദോസിന്റെ മരണശേഷം നിയമപരമായ അവകാശമുണ്ടെന്ന് കാണിക്കാനായി തോട്ടിയമ്മാള്‍ ജീവിച്ചിരിക്കെ തന്നെ ദോസിന്റെ ഭാര്യ മീനാക്ഷി മരണ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കുകയായിരുന്നു. ചതിക്കപ്പെട്ടതായി അറിഞ്ഞതോടെ തോട്ടിയമ്മാള്‍ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, High Court, Police, Complaint, HC comes to rescue of 84-year old woman fighting to prove she is alive 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?