വീട്ടുമുറ്റത്തൊരുക്കാം കിടിലന്‍ ഔഷധസസ്യ തോട്ടം
തിരുവനന്തപുരം: (www.kvartha.com 16.01.2019) ഔഷധ സസ്യങ്ങളുടെ അപൂര്‍വ ശേഖരവുമായി ആയൂര്‍വേദ കോളജ് ഒരുക്കിയ സ്റ്റാള്‍ വസന്തോത്സവത്തില്‍ ആകര്‍ഷകമാകുന്നു. ആയൂര്‍വേദ കോളജിന്റെ ഫാര്‍മകോഗ്‌നോസി വിഭാഗമാണ് 250 ലേറെ ഔഷധ സസ്യങ്ങള്‍ കനകക്കുന്നില്‍ എത്തിച്ചിരിക്കുന്നത്. പഴയ തറവാടിന്റെ മാതൃകയില്‍ തയാറാക്കിയ വീട്ടുമുറ്റത്താണു അപൂര്‍വങ്ങളായ ഔഷധ സസ്യങ്ങള്‍ നിരത്തിയിരിക്കുന്നത്.
കയ്യോന്നിയും ബ്രഹ്മിയും അതിരിട്ട കുളവും തുളസിത്തറയും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ത്രികടു, ത്രിഫല, ദശപുഷ്പം, നാല്‍പ്പാമരം തുടങ്ങി നിരവധി ഔഷധ സസ്യക്കൂട്ടങ്ങള്‍ ഇവിടെയുണ്ട്. കേട്ടുപരിചയം മാത്രമുള്ള അപൂര്‍വയിനം ഔഷധ മരങ്ങളും ഇവിടെ കാണാം.
വലിയ ഔഷധ മരങ്ങള്‍ പോലും വീട്ടുമുറ്റത്ത് ചെടിച്ചട്ടിയില്‍ വളര്‍ത്താനാകും എന്ന സന്ദേശം കൊടുക്കുക കൂടിയാണ് ആയുര്‍വേദ കോളേജിന്റെ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വിഭാഗമായ ഫാര്‍മകോഗ്‌നോസി യൂണിറ്റ്.
Keywords: Kerala, Thiruvananthapuram, News, Farmers, How to prepare Herbal garden in Home

Powered by Info News For You

Comments
Post a Comment