ഡല്‍ഹിയില്‍ ഫര്‍ണീച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ; നൂറോളം വീടുകള്‍ കത്തി നശിച്ചു
ന്യൂഡല്‍ഹി: (11.01.2019 kvartha.com) പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ വന്‍ അഗ്‌നിബാധ. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും ജീവപായമില്ല. എന്നാല്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലാണ് അഗ്‌നിബാധയുണ്ടായത്. സമീപ പ്രദേശങ്ങളിലെ നൂറോളം കുടിലുകള്‍ കത്തി നശിച്ചു. അഗ്‌നിബാധയില്‍ ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ഫര്‍ണീച്ചറുകള്‍ സൂക്ഷിച്ചിരുന്ന നാല് നില കെട്ടിടത്തിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് തീ അതിവേഗം സമീപത്തെ കെട്ടിടങ്ങളിലേയ്ക്ക് പടരുകയായിരുന്നു.
മുപ്പതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
SUMMARY: A massive fire broke out at a popular furniture market in west Delhi late last night. The blaze at Kirti Nagar was brought under control hours later, early this morning. No casualties have been reported. However, residents of a huge slum settlement were left in the cold as nearly 100 homes were destroyed.
Keywords: National, Delhi, Massive Fire
Keywords: National, Delhi, Massive Fire
Powered by Info News For You

Comments
Post a Comment