അധ്യാപികയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പഠന പ്രതിഷേധം

തൊടുപുഴ: (www.kvartha.com 18.01.2019) അധ്യയന വര്‍ഷം തീരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ അധ്യാപികയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പഠന പ്രതിഷേധം. അരിക്കുഴ ഗവ ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപികയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പഠന സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ നിന്നും പുറത്തിറങ്ങാതെ രാത്രി വൈകിയും ക്ലാസിലിരുന്ന് പഠിച്ച് പ്രതിഷേധിച്ചത്.

പത്താം ക്ലാസ് പരീക്ഷയ്ക്ക് അധികം നാളുകള്‍ ഇല്ലാതിരിക്കെ അധ്യാപികയെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് വ്യക്തമാക്കി രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി എത്തി.

Students protest against teacher's transfer, Thodupuzha, News, Teacher, Protesters, Education, Students, School, Kerala

ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതു മുതല്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി വരുന്ന സ്‌കൂളാണ് അരിക്കുഴ ഗവ. ഹൈസ്‌കൂള്‍. ഈ വര്‍ഷം 26 കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ നൂറു ശതമാനം വിജയം നേടാനുള്ള കഠിന പരിശ്രമത്തിലാണ്.

ഇതിനിടെയാണ് ഗണിത ശാസ്ത്രം അധ്യാപികയെ കാഞ്ഞിരമറ്റം ഹൈസ്‌കൂളിലേക്ക് മാറ്റി കഴിഞ്ഞ അഞ്ചിന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്‌കൂളില്‍ അധ്യയന സമയത്തിനു ശേഷവും പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികള്‍ ക്ലാസില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ ഇവിടെ തുടര്‍ന്നത്.

ഈ വര്‍ഷം പൂര്‍ണമായി ഉണ്ടായിരുന്ന അധ്യാപികയെ പരീക്ഷക്ക് ഏതാനു ദിവസം മുന്‍പ് മാറ്റിയത് കുട്ടികളെ മാനസികമായി തളര്‍ത്തുമെന്നും ഇതോടെ പഠനനിലവാരത്തില്‍ ഇവര്‍ പിന്നോട്ടു പോകുമെന്നുമാണ് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

കുട്ടികള്‍ പഠനത്തിനായി രാത്രി സ്‌കൂളില്‍ തങ്ങുന്ന വിവരമറിഞ്ഞ് തൊടുപുഴ വനിത പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങില്ലെന്ന് അറിയിച്ചതോടെ തിരികെ പോയി. കുട്ടികളുടെ പഠന പ്രതിഷേധം രാത്രിയും തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Students protest against teacher's transfer, Thodupuzha, News, Teacher, Protesters, Education, Students, School, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?