കുവൈറ്റില്‍ മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്ര വിലക്ക്

കുവൈറ്റ് സിറ്റി: (www.kvartha.com 28.01.2019 കുവൈറ്റില്‍ മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്ര വിലക്കെന്ന് റിപോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പാണ് കുവൈറ്റില്‍ അധിവസിക്കുന്ന മുപ്പതിനായിരം പ്രവാസികള്‍ക്ക് യാത്ര വിലക്കേര്‍പ്പെടുത്തിയ കാര്യം വ്യക്തമാക്കിയത്.
Kuwait, Gulf, Ban, News, Travel ban on more then 200,000 Kuwaitis and expats

സ്വദേശികളായ ഒരു ലക്ഷത്തിലധികമാളുകള്‍ക്ക് രാജ്യം വിടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ രീതിയിലുള്ള സാമ്പത്തിക ബാധ്യതയുള്ളവര്‍ക്കാണ് ഈ വിലക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകള്‍, മറ്റു പണമിടപാട് സ്ഥാപനങ്ങളില്‍ സാമ്പത്തിക ബാധ്യതയുള്ളവരാണ് വിലക്ക് നേരിടുക.

വിവിധ കമ്പനികള്‍ നല്‍കിയ പരാതികള്‍ മൂലവും യാത്ര വിലക്കുള്ളവരും ഇതിലുള്‍പ്പെടും. ഇരുപത്തി ഒമ്പതിനായിരം കുവൈറ്റി സ്ത്രീകളും യാത്രാ വിലക്ക് നേരിടുന്നവരില്‍ ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kuwait, Gulf, Ban, News, Travel ban on more then 200,000 Kuwaitis and expats 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?