അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി


ചെര്‍ക്കള (www.evisionnews.co): ബാലട്ക്ക അന്‍സാറുല്‍ മുസ്ലിമീന്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് യേനപ്പോയ മെഡിക്കല്‍ ആന്റ് ഡന്റല്‍ കോളേജിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, സര്‍ജറി, ന്യൂറോളജി, യൂറോളജി, ഇ.എന്‍.ടി, ത്വക്ക് രോഗം അസ്ഥി വിഭാഗം, സ്ത്രീ രോഗ വിഭാഗം, കുട്ടികളുടെ വിഭാഗം രക്തദാനം, രക്തനിര്‍ണയം, ദന്ത വിഭാഗത്തിലടക്കം 1200ഓളം രോഗികള്‍ ക്യാമ്പിലെത്തി 200ലധികം രോഗികള്‍ക്ക് സൗജന്യ ചികിത്സക്കായി യേനപ്പോയ ഗ്രീന്‍കാര്‍ഡ് നല്‍കുകയും ചെയ്തു. 

നാസര്‍ ചായിന്റെടിയുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന എംഎല്‍എ ഉദ്ഘാടനം ചെയ്തു. സദസില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൂസ ബി ചെര്‍ക്കള, യേനപ്പോയ മെഡിക്കല്‍ കോളജ് പ്രെഫ. ഇമ്രാന്‍ പാഷ, ക്യാമ്പ് ഇന്‍ചാര്‍ജ് അബ്ദുല്‍ റസാഖ്, മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എംസിഎ ഫൈസല്‍, സുഫൈജ മുനീര്‍, ചെര്‍ക്കള ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ബേവി മുഹമ്മദ് കുഞ്ഞി, ചെര്‍ക്കള ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ. ചന്ദ്രശേഖരന്‍, ഇറാനി ഷാഫി, കെ.എ മുഹമ്മദ് കുഞ്ഞി ഹാജി, ഹാജി മുഹമ്മദ് ചെര്‍ക്കള, ആലംപാടി മുഹമ്മദ് ഹാജി, ബി. മുഹമ്മദ് ഹാജി, സി.പി മൊയ്തു മൗലവി, ജെ.പി മുഹമ്മദ് ദാരിമി, നാസര്‍ ചെര്‍ക്കളം, സി.എച്ച്.എം അഷ്‌റഫ്, ബി.എ ഷരീഫ്, ഹാഷിം ബംബ്രാണി സംബന്ധിച്ചു. സലാം ചെര്‍ക്കള സ്വാഗതവും ഹാരിസ് ബാലട്ക്ക നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?