സ്‌കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ആര്യനാട്: (www.kvartha.com 14.01.2019) സ്‌കൂട്ടറില്‍ പോയ ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് പനയ്‌ക്കോട് കുര്യാത്തി അനസ് മന്‍സിലില്‍ അനസ്(27) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി നാലിനു വൈകിട്ട് ഉഴമലയ്ക്കല്‍ സുവര്‍ണ നഗറിലാണ് സംഭവം.

യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കാന്‍ പോയി സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ഭാര്യ മലയടി മന്‍പുറം അമീന്‍ മന്‍സിലില്‍ അല്‍റാബിയ ബഷീറിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അനസ് ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Man arrested for attacking wife with helmet, Husband, Attack, Police, Arrested, Study, News, Local-News, Hospital, Treatment, Kerala

അക്രമത്തിനിടെ നിലത്തുവീണ ശേഷവും അക്രമം തുടര്‍ന്നു. പരിക്കേറ്റ അല്‍റാബിയ ബഷീര്‍ ആര്യനാട് ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ തമ്മിലുള്ള വിവാഹമോചനത്തിനു നെടുമങ്ങാട് കുടുംബ കോടതിയില്‍ കേസ് നടക്കുകയാണെന്നും പോലീസ് പറഞ്ഞു.


Keywords: Man arrested for attacking wife with helmet, Husband, Attack, Police, Arrested, Study, News, Local-News, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?