ജീവന് സുരക്ഷ തേടി ബിന്ദുവും കനക ദുര്‍ഗയും സുപ്രീംകോടതിയില്‍; ആവശ്യം മുഴുവന്‍ സമയ സുരക്ഷ

ന്യൂഡല്‍ഹി: (www.kvartha.com 17.01.2019) ശബരിമല ദര്‍ശനം നടത്തിയ യുവതികളായ ബിന്ദുവും കനക ദുര്‍ഗയും ജീവന് സുരക്ഷ തേടി സുപ്രീംകോടതിയില്‍. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇരുവര്‍ക്കും ജീവന് ഭീഷണി ഉണ്ടെന്നാണ് യുവതികളുടെ വാദം. അതിനാല്‍ മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഈ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് വെള്ളിയാഴ്ച തന്നെ പരിഗണക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇരുവര്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളും മറ്റ് സുരക്ഷാ ഭീഷണിയും വിശദീകരിച്ചു കൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Bindu and Kanakadurga who entered Sabarimala move SC, seek Police Protection, New Delhi, News, Supreme Court of India, Sabarimala, Sabarimala Temple, Trending, Religion, Protection, Life Threat, National.

ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഇരുവരും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ കഴിഞ്ഞദിവസം രഹസ്യ കേന്ദ്രത്തില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് നേരെ ഭര്‍തൃമാതാവും ബന്ധുക്കളും അക്രമം നടത്തിയിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കനകദുര്‍ഗ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കനകദുര്‍ഗയുടെ സുരക്ഷയ്ക്കായി വീട്ടിന് പുറത്ത് രണ്ട് പോലീസുകാര്‍ കാവല്‍ നില്‍ക്കുമ്പോഴാണ് സംഭവം.

അതിനിടെ അമ്മയെ മര്‍ദിച്ചുവെന്ന് കാട്ടി കനകദുര്‍ഗയ്‌ക്കെതിരെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും പരാതി നല്‍കിയിരുന്നു. ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bindu and Kanakadurga who entered Sabarimala move SC, seek Police Protection, New Delhi, News, Supreme Court of India, Sabarimala, Sabarimala Temple, Trending, Religion, Protection, Life Threat, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?