മൂന്നാര്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ജാഗ്രതൈ; രാത്രിയാത്രികര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി ദേശീയപാത
മൂന്നാര്‍: (www.kvartha.com 25.01.2019) രാത്രിയാത്രികര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി മൂന്നാര്‍ ദേശീയപാത. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ടൗണിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് റോഡിന്റെ വശമിടിഞ്ഞ് അപകടാവസ്ഥയിലായതാണ് വിനോദസഞ്ചാരികളടക്കമുള്ള യാത്രിക്കാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നത്.
നേരത്തെ റോഡ് വീതി കൂട്ടിയുളള നവീകരണത്തില്‍ അഞ്ച് മീറ്റര്‍ ഒഴിവാക്കിയായിരുന്നു സംരക്ഷണ ഭിത്തി നിര്‍മിച്ചത്. ഇതുമൂലം ഇവിടെ ഒരുവാഹനത്തിനത്തിന് മാത്രമേ കടന്നു പോകാന്‍ കഴിയൂ. ഇടുങ്ങിയ പാതയില്‍ സംരക്ഷണഭിത്തിയില്ലാത്തതിനാല്‍ രാത്രികളില്‍ ഇരുചക്രവാഹനങ്ങളും കാല്‍നട യാത്രികരും അപകട ഭീഷണിയിലാണെന്നാണ് നാട്ടുകാരുടെ പരാതി.
സംരക്ഷണഭിത്തി നിര്‍മാണത്തിന് എസ്റ്റിമേറ്റ് എടുത്തതിലുണ്ടായ അപാകതയാണ് കല്‍ക്കെട്ടിന്റെ നീളം കുറയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിനോദ സഞ്ചാരികളുടെ തിരക്കുള്ളപ്പോള്‍ ഇവിടുത്തെ വീതികുറവ് വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഇതോടെ റോഡ് നവീകരണത്തിലൂടെ യാത്രികര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഗുണം ഇല്ലാതായെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
Keywords: Kerala, Munnar, News, High Court, Night raid, Munnar NH with Accidental Threat

Powered by Info News For You

Comments
Post a Comment