ചേറ്റുകുണ്ടിലെ സംഘര്‍ഷം: മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍



ബേക്കല്‍ (www.evisionnews.co): വനിതാമതിലിനിടെ ചേറ്റുകുണ്ടിലായ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ മുഖ്യപ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുകയും ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത അട്ടേങ്ങാനത്തെ സുകുമാരനെ (55)യാണ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 

ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ചേറ്റുകുണ്ടില്‍ വനിതാമതിലിനിടെ സി.പി.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായത്. രംഗം ചിത്രീകരിക്കുകയായിരുന്ന മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എംബി ശരത്ചന്ദ്രന്‍, ക്യാമറാമാന്‍ ടി.ആര്‍ ഷാന്‍, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്‍, ക്യാമറാമാന്‍ ജിഎന്‍എസ് രഞ്ജു എന്നിവരെയാണ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്. ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ദൃശ്യം നശിപ്പിക്കുകയും ചെയ്തിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?