ലോക്‌സഭ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണങ്ങള്‍ തള്ളി നിഷ ജോസ് കെ മാണി; താനൊരു സാമൂഹ്യപ്രവര്‍ത്തകയാണെന്നും പൊതുപരിപാടികളിലെ പങ്കാളിത്തം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നും നിഷ

കോട്ടയം: (www.kvartha.com 26.01.2019) ലോക്‌സഭ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണങ്ങള്‍ തള്ളി നിഷ ജോസ് കെ.മാണി. താനൊരു സാമൂഹ്യപ്രവര്‍ത്തകയാണെന്നും പൊതുപരിപാടികളിലെ പങ്കാളിത്തം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നും നിഷ വ്യക്തമാക്കി. ഇത്തവണയോ പിന്നീടോ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്നും നിഷ കൂട്ടിച്ചേര്‍ത്തു.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിരവധി ആളുകളുടെ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കെ.എം.മാണിയുടെ മരുമകളും ജോസ് കെ.മാണിയുടെ ഭാര്യയുമായ നിഷ ജോസ് കെ.മാണിയുടെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ നിഷയുടെ സ്ഥാനാര്‍ഥിത്വം തള്ളി പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തുവന്നിരുന്നു. ജോസ് കെ. മാണിയുടെ കേരള മാര്‍ച്ച് തുടങ്ങുന്നതിനു മുന്‍പുള്ള പ്രഖ്യാപനം അടവുനയമെന്നാണ് അണികള്‍ പോലും വിശ്വസിച്ചത്. എന്നാല്‍ മത്സരിക്കില്ലെന്ന പാര്‍ട്ടി തീരുമാനം നിഷ തന്നെ സ്ഥിരീകരിച്ചു.

Won't contest says Nisha Jose K Mani, Kottayam, News, Politics, Lok Sabha, Election, UDF, Kerala

ഇത്തവണ ഇല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പുകളിലൊന്നില്‍ നിഷ മത്സരിക്കുമെന്ന് ഉറപ്പിച്ചവരുമുണ്ട്. പൊതുപരിപാടികളിലെ പങ്കാളിത്തമാണ് സംശയത്തിന് കാരണം. എന്നാല്‍ ആ സാധ്യതയും നിഷ തള്ളി. താനൊരു സാമൂഹ്യപ്രവര്‍ത്തകയാണെന്നും അതിനു രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നുമാണ് നിഷ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്ന എതിര്‍പ്പുകളാണ് നിഷയെ ഒഴിവാക്കാന്‍ കാരണമെന്നാണ് അറിയാന്‍ കഴിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Won't contest says Nisha Jose K Mani, Kottayam, News, Politics, Lok Sabha, Election, UDF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?