കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം; ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: (www.kvartha.com 25.01.2019) കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവര്‍ണറുടെ പ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനം പഴിയുമായി രംഗത്തെത്തിയത്.
ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. കേരള നിയമസഭയുടെ പതിനാലാം ബഡ്ജറ്റ് സമ്മേളനത്തിലെ നയപ്രയഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും, സ്പീക്കറും, പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ.ബാലനും ,ചീഫ് സെക്രട്ടറി ടോം ജോസും ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. ഒന്‍പത് ദിവസമാണ് സമ്മേളനകാലാവധി. 31ന് ബജറ്റ് അവതരിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വോട്ടോണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയും.
കേന്ദ്ര- സംസ്ഥാന ബന്ധം ശരിയായ നിലയ്ക്കല്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ നിരവധി സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും മുന്‍കാല നേട്ടങ്ങള്‍ തുടരാനാകുന്നില്ലെന്നും പുരോഗമിച്ചെന്നു പറഞ്ഞ് സഹായം കുറച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളം അറിയിച്ചു.
അതേസമയം, നൂറ്റാണ്ടിലെ മഹാപ്രളയമാണ് കേരളം നേരിട്ടതെന്നും, പ്രളയം നേരിടാന്‍ സഹായിച്ചവര്‍ക്ക് എല്ലാം നന്ദിയും സംസ്ഥാനം നയപ്രഖ്യാപന പ്രസംഗത്തിലൂടെ രേഖപ്പെടുത്തി. പ്രളയം നേരിടാന്‍ സാധ്യമായ എല്ലാ മാര്‍ഗവും ഉപയോഗിച്ചു. കേന്ദ്ര സേനയ്ക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും നന്ദി. സാലറി ചാലഞ്ചില്‍ പങ്കെടുത്തവര്‍ക്കും സര്‍ക്കാര്‍ അഭിനന്ദനം അറിയിച്ചു. പ്രളയത്തില്‍ മുപ്പതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. കേന്ദ്രത്തിന്റെ ചില നയങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി. പ്രളയ ബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരമുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങിയപ്പോള്‍ പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രളയബാധിതര്‍ക്കു സഹായം നല്‍കാന്‍ വൈകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ ബഹളം. എന്നാല്‍ എന്റെ പ്രസംഗം കേള്‍ക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടര്‍ന്ന് പ്രതിപക്ഷം നിശബ്ദരാവുകയായിരുന്നു. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ഗവര്‍ണര്‍ കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ നിലയ്ക്കല്ല പോകുന്നതെന്നും വ്യക്തമാക്കി.
അതേസമയം വികസന പ്രഖ്യാപനങ്ങളില്‍ സര്‍ക്കാരിന് ഗവര്‍ണറുടെ പ്രശംസയും ലഭിച്ചു. പ്രളയം നേരിടാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു. കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ഇടപെടല്‍ അഭിമാനകരമാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ദുരിതത്തില്‍ 31,000കോടിയുടെ നഷ്ടമാണ് ഉണ്ടായത്. എന്നാല്‍ 3000കോടിയുടെ സഹായം മാത്രമാണ് കേന്ദ്ര ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ലഭിച്ചത്.
പുരോഗതി ചൂണ്ടിക്കാട്ടി അര്‍ഹമായ സഹായങ്ങള്‍ നിഷേധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ലിംഗസമത്വം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വനിതാമതില്‍ ലിംഗനീതിക്ക് വേണ്ടിയാണെന്നും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സര്‍ക്കാര്‍ അധികാരത്തിലേറി ആയിരം ദിവസം പിന്നിടുമ്പോള്‍ നല്കിയ വാഗ്ദാനങ്ങള്‍ പലതും നിറവേറ്റാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തില്‍നിന്ന്:
*വികസന നേട്ടങ്ങള്‍ കേന്ദ്രസഹായത്തിന് തടസമാകുന്നു.
*പുരോഗതി ചൂണ്ടിക്കാട്ടി അര്‍ഹമായ സഹായം നിഷേധിക്കുന്നു.
*ശബരിമല യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയെ മാനിക്കുന്നു. നവോത്ഥാന മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നിലപാട്.
*ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കി
*നവോത്ഥാന മ്യൂസിയം സ്ഥാപിക്കും
*പൊതു - സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതിനെതിരെ നടപടി
*ശബരിമല വിമാനത്താവളത്തിനായി നടപടി തുടങ്ങി
*കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ കവാടം
*വനിതാ മതില്‍ സമത്വത്തിനുവേണ്ടിയുള്ള വനിതകളുടെ പോരാട്ടമായിരുന്നു.
*കൊല്ലം ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാനായി.
*ഗെയില്‍ പദ്ധതി നന്നായി പുരോഗമിക്കുന്നു.
*ഗ്രീന്‍ ക്യാംപസ് പദ്ധതി തുടങ്ങും
*സോളര്‍, ബയോഗ്യാസ് പദ്ധതി തുടങ്ങും
*മാനവശേഷി സൂചികകളില്‍ കേരളം മുന്നില്‍.
*വായനയും ശാസ്ത്രനിരീക്ഷണവും പ്രോത്സാഹിപ്പിക്കും.
*വനിതാ മതില്‍ ലിംഗനീതിക്കു വേണ്ടി
*അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറി
*കെഎസ്ആര്‍ടിസി വരുമാനം വര്‍ധിച്ചു
*പുതിയ നിര്‍മാണങ്ങള്‍ ദുരന്ത അതിജീവന ശേഷിയുള്ളതാകും
*ഐടി, ടൂറിസം മേഖലകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി

*കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമായി മാറി.
*പുതിയ നിര്‍മാണങ്ങള്‍ ദുരന്ത അതിജീവന ശേഷിയുള്ളതാകും.
*ആദിവാസി കുടുംബങ്ങളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.
*പട്ടിക ജാതിയില്‍ പെട്ട പ്രളയബാധിതര്‍ക്ക് പ്രത്യേ പദ്ധതി.
*ക്ഷേത്രങ്ങളില്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ട ശാന്തിക്കാരെ നിയമിക്കും.
*മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരെ സര്‍ക്കാര്‍ സഹായിക്കും.
*പ്രളയ ദുരന്തനിവാരണത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് പ്രശംസ.
*ജൈവ കൃഷിക്ക് പ്രത്യേക പരിഗണന.
*തദ്ദേശീയ സ്ഥാപനങ്ങളില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ആരംഭിക്കും.
*ദേവസ്വം ബോര്‍ഡില്‍ 10% മുന്നോക്ക സവരണം നടപ്പാക്കി.
*പ്ലംബിങ്ങിലും മറ്റും 15,000സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും.
*ഇടുക്കിയില്‍ പുതിയ ജലവൈദ്യുത പദ്ധതി നടപ്പാക്കും.
*എല്ലാ പോലീസ് സ്‌റ്റേഷനുകളും ജനമൈത്രി സ്‌റ്റേഷനുകളാക്കി മാറ്റും.
*നാല് വനിതാ പോലീസ് സ്‌റ്റേഷനുകള്‍ കൂടി അനുവദിക്കും.
*ആറന്മുള കണ്ണാടിയുണ്ടാക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്‍കും.
*തൃശൂരില്‍ അന്താരാഷ്ട്ര സാഹിത്യ സമ്മേളനം നടപ്പാക്കും.
സോളാര്‍ പദ്ധതി വ്യാപിപ്പിക്കും 15മെഗാവാട്ടാണ് ലക്ഷ്യം.
എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചു. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ വെള്ളിയാഴ്ചത്തേക്ക് പിരിയും. നയപ്രഖ്യാപനത്തിന് മേലുളള നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന് മേലുളള പൊതുചര്‍ച്ചയ്ക്കും മൂന്ന് ദിവസം വീതമാണ് നീക്കിവച്ചത്. ഫെബ്രുവരി ഏഴിന് സമ്മേളനം സമാപിക്കും.

*പോലീസില്‍ 15%സ്ത്രീകളെ നിയമിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala Niyamasbha budget session starts, Thiruvananthapuram, News, Politics, Budget, Governor, Criticism, Travel & Tourism, Technology, Business, Flood, Kerala.

Powered by Info News For You

Comments
Post a Comment