അന്താരാഷ്ട്ര സാന്നിധ്യം വര്‍ധിച്ചു; ഇന്ത്യന്‍ ഫുട്‌ബോള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍: ലൂയിസ് ഗ്രെക്കൊ

കോഴിക്കോട്: (www.kvartha.com 01.01.2019) അന്താരാഷ്ട്ര താരങ്ങളുടെയും പരിശീലകരുടെയും സാന്നിധ്യം വര്‍ധിച്ചതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലെന്ന് പ്രമുഖ ഫുട്‌ബോള്‍ വിദഗ്ധന്‍ ലൂയിസ് ഗ്രെക്കൊ. ഫിഫ റാങ്കിങിലെ ഉയര്‍ച്ചയും മത്സരങ്ങളില്‍ വര്‍ധിച്ചുവരുന്ന ജനസാന്നിധ്യവും ഇതിന്റെ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കായിക, യുവജനകാര്യ ഡയറക്റ്ററേറ്റ് ആവിഷ്‌കരിച്ച കിക്ക് ഓഫ് പദ്ധതിയിലെ കോച്ചുമാര്‍ക്കുള്ള പരിശീലനത്തിന് ചീഫ് ഇന്‍സ്ട്രക്റ്ററായി എത്തിയതായിരുന്നു ബ്രസീലിയന്‍ പരിശീലകനും സാങ്കേതികവിദഗ്ധനുമായ ലൂയിസ് ഗ്രെക്കൊ. 12 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്റെ കിക്ക് ഓഫ് പദ്ധതി.
Kozhikode, Kerala, Football, Sports, Indian football set to soar new heights: Luiz Greco

സംസ്ഥാന വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ക്യാംപ് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 30 ഫുട്‌ബോള്‍ കോച്ചുമാരാണ് മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്തത.് ഇവര്‍ ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും.

ഫിഫ റാങ്കിങില്‍ ഇന്ത്യ ഇപ്പോള്‍ 97ാം സ്ഥാനത്താണ്. 2015ലെ 173ാം സ്ഥാനത്തുനിന്നാണ് ഈ ഉയര്‍ച്ച. ചിട്ടയായ പരിശീലനത്തിലൂടെയും കായികക്ഷമതാ വര്‍ധനയിലൂടെയും ഇനിയുമേറെ മുന്നേറാന്‍ കഴിയും. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവി ശോഭനമാണെന്നും ലൂയിസ് ഗ്രെക്കൊ പറഞ്ഞു. ഐഎസ്എല്ലിലും ഐ ലീഗിലും മറ്റുമുള്ള വിദേശ താരങ്ങളുടെയും സാങ്കേതികവിദഗ്ധരുടെയും സാന്നിധ്യം ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ ഉണര്‍വേകിയിട്ടുണ്ട്.

കേരളം മികച്ച രീതിയിലാണ് ഫുട്‌ബോളിനോട് പ്രതികരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നതില്‍ സംസ്ഥാനം മുന്നിലാണ്. സര്‍ക്കാരും ആവശ്യത്തിനു പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. ധാരാളം ക്ലബ്ബുകളും ടൂര്‍ണമെന്റുകളുമൊക്കെയായി ഫുട്‌ബോള്‍ ആരാധകരുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്.

പോഷകാഹാരം കായികക്ഷമതയില്‍ സുപ്രധാനമാണ്. അത് വ്യത്യസ്ത സ്രോതസുകളില്‍ നിന്ന് സംഭരിക്കണം. മാംസം, മീന്‍, പാല്‍, പഴങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ കളിക്കാരുടെ കായികക്ഷമതയും സ്ഥിരതയും കുറയാന്‍ ഒരു കാരണം പോഷകാഹാരക്കുറവാണ്. ഇത് ചെറുപ്പത്തില്‍ തന്നെ പരിഹരിക്കാന്‍ കഴിയണം. ഒപ്പം ശാരീരിക ക്ഷമത കൂടിയായാല്‍ കായികക്ഷമത വലിയതോതില്‍ വര്‍ധിക്കും. ശരീരവലുപ്പം താരതമ്യേന കുറഞ്ഞ രാജ്യങ്ങളിലെ താരങ്ങള്‍ പോലും ഫുട്‌ബോളില്‍ പിടിച്ചു നില്‍ക്കുന്നത് ഇത്തരത്തില്‍ കായികക്ഷമത വര്‍ധിപ്പിച്ചാണെന്നും ലൂയിസ് ഗ്രെക്കൊ ചൂണ്ടിക്കാട്ടി.

മൂന്നുദിവസമായി ഫാറൂഖ് ഹൈസ്‌കൂളില്‍ നടന്നുവന്ന ക്യാംപ് തിങ്കളാഴ്ച സമാപിച്ചു. കായിക, യുവജനകാര്യ ഡയറക്റ്ററേറ്റിനുവേണ്ടി സ്‌പോര്‍ട്‌സ് എഡ്യൂക്കേഷന്‍ പ്രമോഷന്‍ ട്രസ്റ്റ് (സെപ്റ്റ്) ആണ് പദ്ധതി നടപ്പില്‍വരുത്തുന്നത്. ആദ്യഘട്ടത്തില്‍ 19 സ്‌കൂളുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ ഐഎഫ്എസ്, ക്യാംപ് കോര്‍ഡിനേറ്റര്‍ യു.വി ബാബുരാജ്, ഫിഫ മുന്‍ റഫറി സി. സേതുമാധവന്‍, സെപ്റ്റ് സിഇഒ അരുണ്‍ നാണു, ക്യാംപ് ഇന്‍ചാര്‍ജ് എം.സി മനോജ്കുമാര്‍, അഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, Football, Sports, Indian football set to soar new heights: Luiz Greco


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?