ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് നാട്ടിലെത്തി സഹായധനം കൈമാറി കമ്പനി ഉടമ; ഭാഷ അറിഞ്ഞില്ലെങ്കിലും കമ്പനി ഉടമസ്ഥന്‍ കാട്ടിയ മനുഷ്യത്വത്തിന് മുന്നില്‍ തലകുനിച്ച് പ്രവാസ ലോകം

ചെങ്ങന്നൂര്‍: (www.kvartha.com 14.01.2019) ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് നാട്ടിലെത്തി സഹായധനം കൈമാറി കമ്പനി ഉടമയുടെ മാതൃക. ഭാഷ അറിഞ്ഞില്ലെങ്കിലും തന്റെ കമ്പനിയില്‍ പണിയെടുക്കുന്നതിനിടെ മരണപ്പെട്ട തൊഴിലാളിയുടെ കുടുംബാംഗങ്ങളെ അയാളുടെ നാട്ടിലെത്തി കാണാനും സഹായധനം കൈമാറാനും കമ്പനി ഉടമസ്ഥന്‍ കാട്ടിയ മനുഷ്യത്വത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ് ഇപ്പോള്‍ പ്രവാസ ലോകം.

വേണ്ടപ്പെട്ടവര്‍ക്കായി അന്യനാട്ടില്‍ പോയി കഠിനാദ്ധ്വാനം ചെയ്ത് പരിമിതമായ സാഹചര്യങ്ങളില്‍ ജീവിച്ച് നാട്ടിലേക്ക് പണമയക്കുന്നവരാണ് പ്രവാസികള്‍. പണിസ്ഥലത്തെ അപകടങ്ങളില്‍പെട്ട് ജീവന്‍ നഷ്ടമാകുന്നവര്‍ക്ക് പലപ്പോഴും നഷ്ടപരിഹാരം പോലും വളരെ നാളുകള്‍ക്ക് ശേഷമാണ് ലഭിക്കാറുള്ളതും. ഇതിനുവേണ്ടി അലഞ്ഞുനടക്കുകയും വേണം.

Social media viral post Lee visit Chengannur pravasi Biju, News, Social Network, Family, Complaint, Photo, Kerala

അങ്ങനെയുള്ളപ്പോഴാണ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായി ഹംബര്‍ട്ട് ലീ എന്ന കമ്പനി ഉടമസ്ഥന്റെ പെരുമാറ്റം. ഗള്‍ഫില്‍ അദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ബിജു ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. മരണമടഞ്ഞ ബിജുവിന്റെ കുടുംബത്തിന് നല്‍കാനായി ഇന്‍ഷ്വറന്‍സ് തുകയും ഇതോടൊപ്പം മാനേജ്‌മെന്റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച തുകയുമായാണ് കമ്പനിയുടെ ഉടമസ്ഥനായ ഹംബര്‍ട്ട് ലീ ചെങ്ങന്നൂരില്‍ നേരിട്ടെത്തിയത്.

ബിജുവിന്റെ വീട്ടിലെത്തി അമ്മയേയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദു:ഖത്തില്‍ പങ്കുചേരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും 33.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Social media viral post Lee visit Chengannur pravasi Biju, News, Social Network, Family, Complaint, Photo, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?