മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില: ചെങ്കള ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയരെ സ്ഥലംമാറ്റി

ചെര്‍ക്കള (www.evisionnews.co): മാര്‍ച്ച് 31വരെ നിര്‍ഹണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന് ഗ്രാമ പഞ്ചായത്ത് അസി. എഞ്ചിനീയര്‍ക്ക് സ്ഥലംമാറ്റം. ചെങ്കള ഗ്രാമപഞ്ചായത്തിലെ അസി. എഞ്ചിനീയര്‍ ജോണി ജെ. ബോസ്‌കോയെ സ്ഥലം മാറ്റിയത്. സാമ്പത്തിക വര്‍ഷം അവസാനഘട്ടത്തിലെത്തിലെത്തി നില്‍ക്കുന്ന സമയമായതിനാല്‍ മാര്‍ച്ച് 31വരെ നിര്‍ഹണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന റിവ്യൂ മീറ്റിംഗിലെ മന്ത്രിയുടെ നിര്‍ദ്ദേശം വന്ന് ഒരാഴ്ച കഴിയുന്നതിന് മുമ്പേയാണ് ജില്ലയില്‍ ഏറ്റവും തിരക്കേറിയതും ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായ ചെങ്കള ഗ്രാമപഞ്ചായത്തിലെ അസി. എഞ്ചിനീയരെ സ്ഥലം മാറ്റിയത്. 

അസി. എഞ്ചിനീയര്‍ക്ക് സ്ഥലംമാറ്റം കിട്ടിയ വിവരം വിടുതല്‍ നല്‍കിയ ശേഷമാണ് പഞ്ചായത്ത് പ്രസിഡണ്ടും ഭരണ സമിതിയും സംഭവം അറിഞ്ഞത്. പഞ്ചായത്ത് പ്രസിഡണ്ടിനോടൊ ബന്ധപ്പെട്ട വകുപ്പു മേധാവികളോടൊ കൂടിയാലോചിക്കാതെ നടപ്പുസാമ്പത്തിക വര്‍ഷം അവസാന ഘട്ടത്തില്‍ അസി. എഞ്ചിനീയര്‍ക്ക് ഇരുചെവിയറിയാതെ വിടുതല്‍ ഉത്തരവ് നല്‍കിയ കാസര്‍കോട് ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഇതിനെതിരെ ചെങ്കള ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേരുകയും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുന്നതിന് തീരുമാനിക്കുകയും ചെയ്്തു. ഭരണസമിതി അംഗങ്ങള്‍ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അസി. എക്‌സിക്ക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ജില്ലാ കലക്ടര്‍ക്കും ജില്ലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം ജില്ലയിലെ പദ്ധതി പ്രവര്‍ത്തരനങ്ങള്‍ താളം തെറ്റിക്കുന്നുവെന്ന റിവ്യൂ മീറ്റിംഗിലെ വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?