കാറില്‍ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥനെ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി

ചീമേനി: (www.kasargodvartha.com 10.01.2019) കാറില്‍ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥനെ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. ചീമേനി തോട്ടുപാളി സ്വദേശി രാഘവന്‍ മണിയ (52)യാണ് മര്‍ദനത്തിനിരയായത്. തലയ്ക്ക് പരിക്കേറ്റ മണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിപ്പാറയില്‍ നിന്ന് ചീമേനിയിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ വരുമ്പോഴായിരുന്നു അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്ന മണിയ പരാതിപ്പെട്ടു. ഐ എച്ച് ആര്‍ ഡി കോളേജിനു മുന്നില്‍ വെച്ചായിരുന്നു. പിന്തുടര്‍ന്നെത്തിയ കാറിലെ മൂന്നംഗ സംഘം മര്‍ദിക്കുകയായിരുന്നുവത്രേ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Attack, Assault, Top-Headlines, Crime, cheemeni, Man assaulted by 3
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?