ബി.ജെ.പി പ്രകടനത്തില്‍ തെറിവിളി: പെണ്‍കുട്ടിക്കെതിരെ കേസെടുത്തു

കാസര്‍കോട് (www.evisionnews.co): ഹര്‍ത്താല്‍ ദിനത്തില്‍ ബി.ജെ.പി കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും തെറിയഭിഷേകം നടത്തിയ പെണ്‍കുട്ടിക്കെതിരെ കേസെടുത്തു. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിക്കെതിരെയാണ് കാസര്‍കോട് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയെയും പൊലീസിനെയും തെറിവിളിച്ചുള്ള പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി മുഖ്യമന്ത്രിയെ തെറിവിളിച്ചത്. മുദ്രാവാക്യം പ്രകടനത്തിലുള്ള മറ്റുള്ളവരും ഏറ്റുവിളിക്കുന്നതായും വീഡിയോയിലുണ്ട്.
Powered by Info News For You
Comments
Post a Comment