ഓഡിറ്റോറിയത്തിലെ കവര്‍ച്ച; അതിവിദഗ്ദ്ധമായി മാല പൊട്ടിച്ച് കടന്നുകളയുന്ന സ്ത്രീകളുടെ ദൃശ്യം പോലീസ് പുറത്തുവിട്ടു
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2019) ഓഡിറ്റോറിയങ്ങളിലും ക്ഷേത്രോത്സവ തിരക്കുകള്‍ക്കിടയിലും സ്വര്‍ണാഭരണങ്ങള്‍ പറിച്ചെടുക്കുന്ന സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തില്‍ ജനുവരി 12ന് നടന്ന കല്യാണചടങ്ങിനിടയില്‍ കവ്വായിയിലെ കുഞ്ഞിരാമന്റെ ഭാര്യ കമലാക്ഷിയുടെ കഴുത്തില്‍ നിന്നും നാലരപവന്‍ തൂക്കമുള്ള സ്വര്‍ണമാല, നീല സാരി ധരിച്ച സ്ത്രീ മുറിച്ചെടുക്കുന്നതും ഇതിന് ക്രീം കളറുളള ചുരിദാനും പച്ച ഷാളും ധരിച്ച യുവതി മറയായി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഇരുവരും തമിഴ്നാട് സ്വദേശികളാണെന്ന് സംശയിക്കുന്നു.
ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത ശേഷം ഭക്ഷണ ഹാളില്‍ നിന്നും ഭക്ഷണം കഴിച്ച് ടാപ്പില്‍ നിന്ന് കൈ കഴുകുന്നതിനിടയിലാണ് കമലാക്ഷിയുടെ കഴുത്തില്‍ നിന്നും മാല മുറിച്ചെടുക്കുന്നത്. ചുരിദാര്‍ ധരിച്ച യുവതി മറയായി നിന്ന് നീല സാരി ധരിച്ച മധ്യവയസ്‌കയായ സ്ത്രീ സാരിത്തലപ്പ് കൊണ്ട് കൈ മറച്ച് പിറകു ഭാഗത്തു നിന്നും മാല മുറിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
Keywords: Robbery case: CCTV footage outed, Kanhangad, Kasaragod, News, Robbery, Case, Women, Police, Enquiry, Kerala.
ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത ശേഷം ഭക്ഷണ ഹാളില്‍ നിന്നും ഭക്ഷണം കഴിച്ച് ടാപ്പില്‍ നിന്ന് കൈ കഴുകുന്നതിനിടയിലാണ് കമലാക്ഷിയുടെ കഴുത്തില്‍ നിന്നും മാല മുറിച്ചെടുക്കുന്നത്. ചുരിദാര്‍ ധരിച്ച യുവതി മറയായി നിന്ന് നീല സാരി ധരിച്ച മധ്യവയസ്‌കയായ സ്ത്രീ സാരിത്തലപ്പ് കൊണ്ട് കൈ മറച്ച് പിറകു ഭാഗത്തു നിന്നും മാല മുറിച്ചെടുക്കുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
ഒന്നാംനിലയില്‍ നിന്നും പടവിറങ്ങിവന്ന സ്ത്രീകള്‍ സംശയാസ്പദ സാഹചര്യത്തില്‍ ചുറ്റിക്കറങ്ങുകയും ഒന്നുരണ്ടു തവണ ഭക്ഷണശാലയിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്ത ശേഷം ടാപ്പിനരികിലേക്ക് ചെന്ന് കമലാക്ഷിയുടെ മാല പൊട്ടിച്ചെടുത്ത് വേഗത്തില്‍ തിരിച്ചു പോവുകയും തിരിച്ചുപോകുന്നതിനിടയില്‍ മാല വാനിറ്റി ബാഗില്‍ തിരുകി കയറ്റുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.
അന്നു തന്നെ കമലാക്ഷി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് പോലീസ് നക്ഷത്ര ഓഡിറ്റോറിയത്തിലെ സിസി ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചത്. സമാനരീതിയില്‍ ഇതിന് മുമ്പും ഇതേ ഓഡിറ്റോറിയത്തിലും ജില്ലയിലെ മറ്റുപല ഓഡിറ്റോറിയങ്ങളിലും, കഴിഞ്ഞ വര്‍ഷം ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനിടയിലും മാല പറിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഇവര്‍ തന്നെയാകാമെന്നാണ് പോലീസ് അനുമാനിക്കുന്നത്.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )അന്നു തന്നെ കമലാക്ഷി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് പോലീസ് നക്ഷത്ര ഓഡിറ്റോറിയത്തിലെ സിസി ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചത്. സമാനരീതിയില്‍ ഇതിന് മുമ്പും ഇതേ ഓഡിറ്റോറിയത്തിലും ജില്ലയിലെ മറ്റുപല ഓഡിറ്റോറിയങ്ങളിലും, കഴിഞ്ഞ വര്‍ഷം ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനിടയിലും മാല പറിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഇവര്‍ തന്നെയാകാമെന്നാണ് പോലീസ് അനുമാനിക്കുന്നത്.
WATCH VIDEO
Keywords: Robbery case: CCTV footage outed, Kanhangad, Kasaragod, News, Robbery, Case, Women, Police, Enquiry, Kerala.
Powered by Info News For You

Comments
Post a Comment