അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു

തളങ്കര: (www.kasargodvartha.com 30.01.2019) അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര പടിഞ്ഞാറിലെ ഗള്‍ഫുകാരനായ അഹ് മദ് ഖലീല്‍ ബൈതാന്‍- ഫര്‍ഹാന ദമ്പതികളുടെ മകള്‍ ആഇശ (അഞ്ചു മാസം) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ കുട്ടിയെ ഉടന്‍ തന്നെ മാലിക് ദീനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പിതാവ് അഹ് മദ് ഖലീല്‍ അവധിക്ക് നാട്ടിലെത്തി തിങ്കളാഴ്ചയാണ് ഗള്‍ഫിലേക്ക് മടങ്ങിയത്. നഫീസ ദമ്പതികളുടെ മൂത്ത കുട്ടിയാണ്. ഖബറടക്കം ഹൈദ്രോസ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Thalangara, Death, Obituary, New born Baby died after illness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?