കാസര്‍കോട് ജില്ലയില്‍ കശുമാങ്ങ മദ്യനിര്‍മ്മാണ ഫാക്ടറി വരുന്നു
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.01.2019) കാസര്‍കോട് ജില്ലയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം നിര്‍മ്മിക്കാനുള്ള ഫാക്ടറി സ്ഥാപിക്കുന്നു. ഇതിനുള്ള പ്രോജക്ട് കാര്‍ഷിക സര്‍വ്വകലാശാല ഡയറക്ടറേറ്റ് തയ്യാറാക്കി കഴിഞ്ഞു. അടുത്ത മാസം ഉടന്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് എക്സൈസ് വകുപ്പിന്റെ അനുമതി കൂടി ലഭ്യമാകുന്നതോടെ മദ്യനിര്‍മ്മാണ ഫാക്ടറിയുടെ തുടര്‍ നടപടികള്‍ക്ക് വേഗതയേറും. ജില്ലയില്‍ 4500 ഹെക്ടര്‍ കശുമാവിന്‍ തോട്ടങ്ങളാണുള്ളത്.
ഇതില്‍ നിന്നും പ്രതിവര്‍ഷം 1500 ടണ്‍ കശുവണ്ടി ലഭിക്കുമ്പോള്‍ 15,000 ടണിലേറെയാണ് കശുമാങ്ങ ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ ഇവയത്രയും ഇപ്പോള്‍ പാഴാക്കികളയുകയാണ് ചെയ്യുന്നത്. കശുമാങ്ങ വഴി വിവിധ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇവയ്ക്കായി ഉപയോഗിക്കുന്നത് ഉല്‍പാദനത്തിന്റെ പത്തിലൊന്ന് കശുമാങ്ങ മാത്രമാണ്. അതുകൊണ്ട് തന്നെ പാഴാക്കി കളയുന്ന കശുമാങ്ങയെയും വരുമാനമാക്കി മാറ്റാനാണ് കാര്‍ഷിക സര്‍വ്വകലാശാലയും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ലക്ഷ്യമിടുന്നത്. പരീക്ഷണാര്‍ത്ഥം കാസര്‍കോട് ജില്ലയില്‍ കശുമാങ്ങ മദ്യം നിര്‍മ്മിക്കുന്നത് വിജയകരമായാല്‍ ഇത് സംസ്ഥാന വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് സ്വരുകൂട്ടാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
കേരളത്തില്‍ ഇപ്പോള്‍ 48,972 ഹെക്ടര്‍ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ നിന്ന് പ്രതിവര്‍ഷം 36,450 ടണ്‍ കശുവണ്ടി ലഭിക്കുമ്പോള്‍ എട്ടിരട്ടിയോളമാണ് കശുമാങ്ങയും ലഭിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കശുമാങ്ങയിലൂടെ മദ്യം ഉല്‍പാദിപ്പിക്കുമ്പോള്‍ ഗുണമേന്‍മയുള്ള മദ്യം ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ കഴിയുമെന്ന് കൃഷിവകുപ്പും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കണക്കു കൂട്ടുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനേക്കാള്‍ കര്‍ഷകരും വന്‍തോതില്‍ കശുമാവ് കൃഷി നടത്തിവരുന്നുണ്ട്. ഇവരും കശുവണ്ടി ശേഖരിച്ച ശേഷം കശുമാങ്ങ പാഴാക്കി കളയുകയാണ് ചെയ്യുന്നത്. കശുമാങ്ങ ഫാക്ടറി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കര്‍ഷകരില്‍ നിന്ന് കൂടി കശുമാങ്ങ സംഭരിക്കുന്നത് കര്‍ഷകര്‍ക്കും ഗുണകരമാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Cashew liquor manufacturing factory is coming up in Kasaragod district
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment