ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി കൂട്ടുചേരില്ല; എസ്പിയും - ബിഎസ്പിയും ഒരുമിച്ച് മത്സരിക്കും
ലക്‌നൗ: (www.kvartha.com 12.01.2019) വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ അവഗണിച്ച് ഒന്നിച്ചു മത്സരിക്കാന്‍ എസ് പി - ബി എസ് പി തീരുമാനം. ലക്‌നൗവില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മായാവതിയും (ബിഎസ്പി) അഖിലേഷ് യാദവും (എസ്പി) സഖ്യം പ്രഖ്യാപിച്ചത്.
എസ്പിയും ബിഎസ്പിയും 38 സീറ്റില്‍ വീതം മത്സരിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. രണ്ടു സീറ്റുകള്‍ ഒഴിച്ചിടും. ഇവ ആര്‍എല്‍ഡിക്കു നല്‍കാനാണു സാധ്യത.
വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസും ബിജെപിയും അഴിമതി പാര്‍ട്ടികളെന്ന് ഇരു നേതാക്കളും ആരോപിച്ചു. യുപിയില്‍ ബിജെപിയെ തോല്‍പിച്ച് കേന്ദ്രത്തില്‍ മോഡിക്കു തടയിടുമെന്നും ഇരുവരും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SP-BSP alliance LIVE Updates:‘Any insult to Mayawati is my insult,’ says Akhilesh Yadav, News, Politics, Trending, Lok Sabha, Election, Press meet, Congress, BJP, Allegation, BSP, National.

Powered by Info News For You

Comments
Post a Comment