ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നുണ്ടോ? ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണം, നാശനഷ്ടങ്ങള്‍ക്ക് പണമീടാക്കും; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി


കൊച്ചി: (www.kvartha.com 07.01.2019) തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നത് ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കി ഹൈക്കോടതി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഇനിമുതല്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.

പെട്ടെന്ന് പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ പ്രതിരോധിക്കാന്‍ നിയമ നിര്‍മാണം വേണം. ഏഴ് ദിവസം മുമ്പെങ്കിലും ഹര്‍ത്താല്‍ അറിയിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുന്‍കരുതല്‍ എടുക്കാന്‍ കഴിയുമെന്നാണ് കോടതി പറഞ്ഞത്.

 Kerala HC makes interim order to restrict flash hartal, Kochi, News, High Court of Kerala, Criticism, Harthal, Notice, Punishment, Trending, Kerala.

ഹര്‍ത്താലിനെതിരെ കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സും മലയാളവേദിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജനങ്ങളുടെ മൗലികാവകാശത്തെ സമരങ്ങള്‍ ബാധിക്കരുത്. അതുകൊണ്ട് തന്നെ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ഹര്‍ത്താലിനെ തുടര്‍ന്നുണ്ടാകുന്ന നാശഷ്ടങ്ങള്‍ക്ക് അത് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവാദിത്തമുണ്ട്. അത്തരത്തിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള പണം ഇവരില്‍ നിന്ന് ഈടാക്കുമെന്നും കോടതി പരാമര്‍ശിച്ചു.

തുടര്‍ച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. സുപ്രീം കോടതിയടക്കം പല തവണ ഇടപെട്ടിട്ടും ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ഇത് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആഹ്വാനം ചെയ്തിരിക്കുന്ന 48 മണിക്കൂര്‍ ഹര്‍ത്താലിനെ നേരിടാന്‍ എന്തൊക്കെ നടപടികളെടുത്തിട്ടുണ്ടെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ത്താലിനെ നേരിടാന്‍ സമഗ്രപദ്ധതി തയ്യാറാക്കും. ഇതിനായി എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala HC makes interim order to restrict flash hartal, Kochi, News, High Court of Kerala, Criticism, Harthal, Notice, Punishment, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?