ഷാര്‍ജയില്‍ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു

ഷാര്‍ജ:(www.kvartha.com 25/01/2019) ഷാര്‍ജയില്‍ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. പ്രവാസികള്‍ സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറക്കുവാന്‍ ഷാര്‍ജ ഭരണാധികാരി ഉത്തരവിട്ടു. 37.7 ശതമാനമാണ് ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ) നിരക്കിളവ് പ്രഖ്യാപിച്ചത്.

ഫ്രീഹോള്‍ഡ് അടിസ്ഥാനത്തില്‍ പ്രവാസികള്‍ സ്വന്തമാക്കിയ ഫ്‌ളാറ്റുകള്‍, വില്ലകള്‍, യുഎഇ സ്വദേശികളല്ലാത്തവരുടെ കെട്ടിടങ്ങള്‍ എന്നിവക്കെല്ലാം ഇളവ് ബാധകമാണ്. നേരത്തേ കിലോവാട്ടിന് 45 ഫില്‍സ് നല്‍കിയിരുന്നവര്‍ ഇനി 28 ഫില്‍സ് നല്‍കിയാല്‍ മതി. 2000 കിലോവാട്ട് വരെയുള്ള സ്ലാബിനാണ് ഈ നിരക്ക്.

News, Sharjah, Gulf, Electricity, Ajman, Pravasi,Sharjah Ruler reduces power tariff for residents

ഇതിന് മുകളില്‍ 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് 33 ഫില്‍സാണ് നിരക്ക്. 6000 കിലോവാട്ടിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ 43 ഫില്‍സ് കിലോവാട്ടിന് നല്‍കണം. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ നിരക്ക് കുറക്കാനുള്ള ഫെവ തീരുമാനത്തിന് പിന്നാലെയാണ് ഷാര്‍ജയിലെ സേവയും നിരക്ക് കുറച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sharjah, Gulf, Electricity, Ajman, Pravasi,Sharjah Ruler reduces power tariff for residents 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?