വിനോദസഞ്ചാരികള്‍ക്കായുള്ള ഡി ടി പി സിയുടെ ടൂറിസ്റ്റ് ബസിന് ജനപ്രതിനിധികളുടെ യാത്രയോടെ തുടക്കം

ആലപ്പുഴ: (www.kvartha.com 05.01.2019) ആലപ്പുഴ ജില്ലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആലപ്പുഴ ഡി.ടി.പി.സി വാങ്ങിയ പുതിയ 32 സീറ്റുള്ള ആഡംബര ടൂറിസം ബസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഫ് ളാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു.

ഡി.ടി.പി.സി സ്വന്തമായി ഇറക്കുന്ന ടൂറിസ്റ്റ് ബസ് 33 ലക്ഷം രൂപ ചെലവഴിച്ചാണ് വാങ്ങിയത്. ഇടുക്കി മൂന്നാര്‍ പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ആലപ്പുഴയുടെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായ ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളെയും ആലപ്പുഴയില്‍ നിന്ന് മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരെയും ലക്ഷ്യമിട്ടാണ് ഡിടിപിസി പുതിയ ബസ് ഒരുക്കിയിട്ടുള്ളത് .
DTPC launches new tour bus, Alappuzha, News, Travel & Tourism, Bus, Inauguration, Passengers, Kerala


നിലവില്‍ വിനോദ സഞ്ചാരികള്‍ സ്വകാര്യ വാഹനങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഡി.ടി.പി.സിയുടെ സര്‍വീസ് ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ യാത്രചെയ്യാന്‍ അവസരം ഒരുങ്ങും. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി പുതിയ വിനോദസഞ്ചാര പാക്കേജ് ആരംഭിക്കാനും ഡി.ടി.പി.സി പദ്ധതിയിട്ടിട്ടുണ്ട്.

മികച്ച എ.സി, പുഷ്ബാക്ക് സീറ്റുകള്‍, എല്‍.ഇ.ഡി ടെലിവിഷന്‍, ഡി.ടി.എച്ച് സംവിധാനം തുടങ്ങി യാത്രക്കാര്‍ക്ക് സുഖകരമായ അനുഭവം നല്‍കുന്ന സംവിധാനങ്ങളാണ് ബസിലുള്ളത്. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.വി.അബ്ദുള്‍ ഖാദര്‍, ജില്ലാ കലക്ടര്‍ എസ്.സുഹാസ്, ഡി.ടി.പി.സി സെക്രട്ടറി എം.മാലിന്‍, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം രാജശേഖരന്‍, ടി.ജയമോഹന്‍ തുടങ്ങിയവര്‍ ഫ് ളാഗ് ഓഫില്‍ സന്നിഹിതരായി. ഫ് ളാഗ് ഓഫിന് ശേഷം മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് ബസില്‍ ബീച്ചിലൂടെ ഉദ്ഘാടന യാത്രയും നടന്നു.

Keywords: DTPC launches new tour bus, Alappuzha, News, Travel & Tourism, Bus, Inauguration, Passengers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?