ഹര്‍ത്താല്‍: അക്രമികളുടെ ദൃശ്യം പകര്‍ത്തി നല്‍കാന്‍ പോലിസ് അഭ്യര്‍ത്ഥന
തിരുവനന്തപുരം (www.evisionnews.co): ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മസമിതി ഇന്ന് നടത്തുന്ന ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ കണ്ടെത്താന്‍ പൊതുജനങ്ങളോട് സഹകരണം അഭ്യര്‍ഥിച്ച് പോലിസ്. അഞ്ചു നിര്‍ദേശങ്ങളാണ് ഇതിനായി പോലിസ് നല്‍കിയിരിക്കുന്നത്. സിസിടിവി കാമറകള്‍ ഓണ്‍ ചെയ്ത് റെക്കോഡിങില്‍ ഇടുക, അക്രമസംഭവങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുക, അക്രമികളുടെ വാഹനങ്ങളുടെ നമ്പര്‍ പതിയുന്ന രീതിയില്‍ ചിത്രങ്ങള്‍/ വീഡിയോ എടുക്കുക, അക്രമികള്‍ ആയുധങ്ങളുമായി സംഘടിക്കുന്നത് അറിഞ്ഞാല്‍ പോലിസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുക, അക്രമികള്‍ മുഖം ടവല്‍ കൊണ്ട് മറച്ചാലും പോലിസിന് തിരിച്ചറിയാല്‍ നിലവില്‍ സംവിധാനമുള്ളതിനാല്‍ മുഖം സൂം ചെയ്ത് റെക്കോഡ് ചെയ്യുക എന്നിവയാണ് നിര്‍ദേശങ്ങള്‍. ഇങ്ങനെ റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ 9497998995 എന്ന നമ്പറിലോ സമീപത്തെ പോലിസ് അധികാരികള്‍ക്കോ കൈമാറണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment