സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് ദേശീയ പുരസ്‌ക്കാരം

കൊച്ചി: (www.kvartha.com 17.01.2019) ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി നിര്‍വഹണത്തിനുള്ള ദേശീയ പുരസ്‌ക്കാരം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് ലഭിച്ചു. 11/01/2019 ന് ഡെല്‍ഹിയില്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം പാലക്കാട് ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ തൊഴില്‍ നവീകരണ വൈവിധ്യവല്‍ക്കരണ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.

Kerala State Backward Classes Development Corporation award, Kochi, News, Award, Religion, Kerala

ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 55 ചാനലൈസിംഗ് ഏജന്‍സികളില്‍ പ്രവര്‍ത്തനമികവില്‍ ഒന്നാം സ്ഥാനം കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനാണ്. 2017 ല്‍ പ്രവര്‍ത്തനമികവിന് ദേശീയ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ രജതജൂബിലി പുരസ്‌കാരവും കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം 450 കോടിരൂപയുടെ വായ്പാ പദ്ധതിയാണ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നത്. ഇതില്‍ ഇതേവരെയായി 325 കോടി രൂപയുടെ വായ്പാ വിതരണം ചെയ്തുകഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala State Backward Classes Development Corporation award, Kochi, News, Award, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?