കെ സുരേന്ദ്രന് ശബരിമലയില്‍ പോകാന്‍ അനുമതിയില്ല; ഹര്‍ജി കോടതി തള്ളി

കൊച്ചി: (www.kvartha.com 15.01.2019) മകരവിളക്ക് കാലത്ത് ശബരിമലയില്‍ പോകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അതേസമയം, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയെ സുരേന്ദ്രന് സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയില്‍ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസിലടക്കം അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍, സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണു പ്രതി നടത്തുന്നതെന്നും ഈ സീസണില്‍ സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

HC rejects K Surendran's plea seeking permission to enter Sabarimala, Kochi, News, Religion, Sabarimala, Sabarimala Temple, Trending, K. Surendran, High Court of Kerala, Kerala

സന്നിധാനത്ത് ചിത്തിര ആട്ട ദിവസം പേരക്കുട്ടിയുടെ ചോറൂണിനെത്തിയ 52 കാരിയായ സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നേരത്തെ സുരേന്ദ്രന്‍ ദിവസങ്ങളോളം ജാമ്യം കിട്ടാതെ ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കോടതിയുടെ അനുവാദമില്ലാതെ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥയില്‍ ഇളവ് തേടിയും നേരത്തെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും അതു തകര്‍ക്കുമോയെന്നും വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കാനാണോ പോകുന്നതെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ കോടതി ചോദിച്ചിരുന്നു. മകര വിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: HC rejects K Surendran's plea seeking permission to enter Sabarimala, Kochi, News, Religion, Sabarimala, Sabarimala Temple, Trending, K. Surendran, High Court of Kerala, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?