സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ജില്ലാ പോലീസ് ചീഫ്; ഷെയര്‍ ചെയ്യുന്നവരും ശ്രദ്ധിക്കണം, സൈബര്‍ സെല്‍ നിരീക്ഷണം ശക്തമാക്കി

കാസര്‍കോട്: (www.kasargodvartha.com 16.01.2019) സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്‍ത്താകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് തീരുമാനം. നാടിന്റെ സമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വ്യാജ പ്രചരണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.
Kasaragod, News, Social-Media, SP, Police Chief, District police chief warns Fake message

ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതെ നിജസ്ഥിതി ഉറപ്പു വരുത്തണമെന്ന് എസ് പി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം വ്യാജവാര്‍ത്ത പടച്ചുണ്ടാക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എസ് പി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് വ്യാജപ്രചരണങ്ങള്‍ നടത്തിവരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരം പ്രചരണങ്ങള്‍ ശക്തമാണെന്നും എസ് പി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Police Chief Dr. A Srinivas, Kasaragod, News, Social-Media, SP, Police Chief, District police chief warns Fake message


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?