ലോക്‌സഭയിലേക്കൊരുങ്ങി കോണ്‍ഗ്രസ്; ചില സീറ്റുകളില്‍ ധാരണയായതായി സൂചന
തിരുവനന്തപുരം: (www.kvartha.com 29.01.2019) ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സജീവമാക്കി കോണ്‍ഗ്രസ്. ചില സീറ്റുകളില്‍ ധാരണയായെന്ന സൂചന പുറത്തുവരുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയം സീറ്റില്‍ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി.
മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കിയതിനാല്‍ ഈ സീറ്റിനുള്ള അവകാശ വാദം മാണി ഗ്രൂപ്പിലെ ജോസഫ് വിഭാഗം ഉന്നയിക്കുന്നുണ്ട്. പി.ജെ.ജോസഫ് ആയിരിക്കും ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി എന്നറിയുന്നു. അദ്ദേഹത്തിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജോസഫ് ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ജയിച്ചാല്‍ ഒഴിവു വരുന്ന തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ മകനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.
അതേസമയം കാസര്‍കോട് മണ്ഡലത്തെ മുമ്പ് പ്രതിനിധീകരിച്ച ഐ രാമറൈയുടെ മകനും അഭിഭാഷകനുമായ സുബ്ബയ്യ റൈയുടെ പേരാണ് കോണ്‍ഗ്രസില്‍ നിന്നും സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. കന്നഡ മേഖലയില്‍ നിന്നുള്ള മികച്ച പിന്തുണ ലഭിക്കുമെന്നതിനാലാണ് സുബ്ബയ്യ റൈയുടെ പേര് സജീവമായി പരിഗണിക്കപ്പെടുന്നത്.
Keywords: Congress preparation started for Loksabha, Thiruvananthapuram, News, Politics, Lok Sabha, Election, Congress, Kerala, Oommen Chandy.
കോട്ടയം കൈവശമുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് പകരം ഇടുക്കി സീറ്റ് നല്‍കും. നേരത്തെ കോട്ടയത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ചാണ്ടി പറഞ്ഞത്, കോട്ടയം മാണി ഗ്രൂപ്പിനുള്ളതാണ്. അതില്‍ ഞങ്ങള്‍ അവകാശമുന്നയിക്കില്ലെന്നാണ്. എന്നാല്‍ അവിടെ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന വിവരമാണ് ലഭിക്കുന്നത്.
മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കിയതിനാല്‍ ഈ സീറ്റിനുള്ള അവകാശ വാദം മാണി ഗ്രൂപ്പിലെ ജോസഫ് വിഭാഗം ഉന്നയിക്കുന്നുണ്ട്. പി.ജെ.ജോസഫ് ആയിരിക്കും ഇടുക്കിയിലെ സ്ഥാനാര്‍ത്ഥി എന്നറിയുന്നു. അദ്ദേഹത്തിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജോസഫ് ആണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ജയിച്ചാല്‍ ഒഴിവു വരുന്ന തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ മകനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.
അതേസമയം കാസര്‍കോട് മണ്ഡലത്തെ മുമ്പ് പ്രതിനിധീകരിച്ച ഐ രാമറൈയുടെ മകനും അഭിഭാഷകനുമായ സുബ്ബയ്യ റൈയുടെ പേരാണ് കോണ്‍ഗ്രസില്‍ നിന്നും സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. കന്നഡ മേഖലയില്‍ നിന്നുള്ള മികച്ച പിന്തുണ ലഭിക്കുമെന്നതിനാലാണ് സുബ്ബയ്യ റൈയുടെ പേര് സജീവമായി പരിഗണിക്കപ്പെടുന്നത്.
ഇതുകൂടാതെ കോണ്‍ഗ്രസ് നേതാവായ ബാലകൃഷ്ണന്‍ പെരിയയുടെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ഓരോ മണ്ഡലത്തില്‍ നിന്നും മൂന്നു വീതം സ്ഥാനാര്‍ത്ഥികളുടെ പട്ടിക നല്‍കാന്‍ ഹൈക്കമാന്‍ഡ് കെ പി സി സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ തവണ സി പി എമ്മിന്റെ കരുത്തനായ നേതാവ് പി കരുണാകരനെ വിറപ്പിച്ചുവിട്ട ഇപ്പോഴത്തെ കോഴിക്കോട് ഡി സി സി പ്രസിഡണ്ട് ടി സിദ്ദീഖിന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്. അതേസമയം വടകരയില്‍ ടി സിദ്ദീഖ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും കരുതുന്നു. മുല്ലപ്പള്ളിക്ക് പകരമാണ് വടകരയല്‍ സിദ്ദീഖിനെ പരിഗണിക്കുന്നത്. കണ്ണൂരില്‍ കെ സുധാകരനും ചാലക്കുടിയില്‍ വി എം സുധീരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ത്ഥികളാകുമെന്നാണ് സൂചന.
കൂടാതെ കഴിഞ്ഞ തവണ സി പി എമ്മിന്റെ കരുത്തനായ നേതാവ് പി കരുണാകരനെ വിറപ്പിച്ചുവിട്ട ഇപ്പോഴത്തെ കോഴിക്കോട് ഡി സി സി പ്രസിഡണ്ട് ടി സിദ്ദീഖിന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്. അതേസമയം വടകരയില്‍ ടി സിദ്ദീഖ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും കരുതുന്നു. മുല്ലപ്പള്ളിക്ക് പകരമാണ് വടകരയല്‍ സിദ്ദീഖിനെ പരിഗണിക്കുന്നത്. കണ്ണൂരില്‍ കെ സുധാകരനും ചാലക്കുടിയില്‍ വി എം സുധീരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ത്ഥികളാകുമെന്നാണ് സൂചന.
Keywords: Congress preparation started for Loksabha, Thiruvananthapuram, News, Politics, Lok Sabha, Election, Congress, Kerala, Oommen Chandy.
Powered by Info News For You

Comments
Post a Comment