അജപാലക പരിശീലനങ്ങളില്‍ വിശ്വാസി സമൂഹത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം: സീറോ മലബാര്‍ സിനഡ്

കൊച്ചി: (www.kvartha.com 12.01.2019) വിശ്വാസി സമൂഹത്തിന്റെ പങ്കാളിത്തത്തോടും പ്രോത്സാഹനത്തോടും കൂടി അജപാലക പരിശീലനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണമെന്നു സീറോ മലബാര്‍ സഭ സിനഡ് അഭിപ്രായപ്പെട്ടു. കാലികമായ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക പശ്ചാത്തലങ്ങള്‍ ശരിയായി വിലയിരുത്തി സെമിനാരികളിലെ പരിശീലനങ്ങള്‍ കാലാനുസൃതമാക്കണമെന്നും സിനഡ് ഓര്‍മിപ്പിച്ചു.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡില്‍ സഭയിലെ മേജര്‍ സെമിനാരികളെക്കുറിച്ചും വൈദിക പരിശീലനത്തെക്കുറിച്ചും നടന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷമാണു സിനഡിന്റെ നിരീക്ഷണം.

Syro Malabar synod about religious faiths, Kochi, News, Religion, Meeting, Economic Crisis, Trending, Kerala.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഭാ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാവണം അജപാലകരെ ഒരുക്കുന്ന സഭാ സംവിധാനങ്ങളും ക്രമീകരിക്കപ്പെടേണ്ടത്. സെമിനാരി പരിശീലനത്തില്‍ സഭാ സമൂഹത്തിന് ഇടപെടാനുള്ള അവസരങ്ങള്‍ ഉണ്ടാവണം. വൈദികാര്‍ഥികളുടെ കുടുംബങ്ങള്‍ സെമിനാരി അധികാരികള്‍ സന്ദര്‍ശിക്കുന്നത് ഉചിതമാണ്. ഇവരുടെ മാതാപിതാക്കള്‍, ഇടവക വികാരിമാര്‍, അല്മായ നേതാക്കള്‍ എന്നിവര്‍ക്കും പരിശീലനത്തില്‍ സഹായിക്കാനും പ്രതീക്ഷകള്‍ പങ്കുവയ്ക്കാനും അവസരങ്ങള്‍ ഉണ്ടാകണം.

വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളെ സുവിശേഷാനുസൃതം കാണാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും വൈദികാര്‍ഥികള്‍ക്കു സാധിക്കേണ്ടതുണ്ട്. സഭയിലും സമൂഹത്തിലും നേതൃത്വം വഹിക്കുന്ന അജപാലകര്‍, മനുഷ്യത്വത്തോടെ പെരുമാറുന്നവരും സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളോടു സ്‌നേഹപൂര്‍വം പ്രതികരിക്കുന്നവരുമാകണം.

അജപാലകരുടെ ആഴമേറിയ പ്രാര്‍ഥനാജീവിതവും, സുതാര്യതയുള്ള ജീവിതശൈലിയും സമൂഹത്തിനു മാതൃകയും ബോധ്യങ്ങളുമായി മാറേണ്ടതുണ്ട്. ഇതിനു കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാവണം. അജപാലകരാകാന്‍ പരിശീലിക്കുന്നവര്‍ക്കു ലളിതമായ ജീവിത, സംസാര ശൈലികളും ഉദാത്തമായ മൂല്യങ്ങളോടു ചേര്‍ന്നുള്ള നിലപാടുകളുമാണ് ഉണ്ടാകേണ്ടത്.

പൗരോഹിത്യം ജോലിയല്ല, വിളിയും സേവനവുമാണെന്നു സമൂഹത്തിനു ബോധ്യമാക്കുന്നതാവണം അജപാലകരുടെ സാക്ഷ്യജീവിതം. സെമിനാരി വിദ്യാര്‍ഥികള്‍ക്കൊപ്പം സഹഗമനം നടത്താന്‍ സഭയൊന്നാകെ പരിശ്രമിക്കണമെന്നും സീറോ മലബാര്‍ സിനഡ് ഓര്‍മിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Syro Malabar synod about religious faiths, Kochi, News, Religion, Meeting, Economic Crisis, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?