ആംബുലന്‍സ് അപകടം: ഗുരുതരമായി പരിക്കേറ്റ ഒഡീഷ സ്വദേശിയും മരിച്ചു


കൊല്ലം (www.evisionnews.co): നാലുദിവസം പ്രായമുള്ള കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന ആംബുലന്‍സ് കൊല്ലം ഓച്ചിറ ദേശീയപാതയില്‍ അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തില്‍ പരിക്കേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒഡീഷ ചെമ്പദേരിപുര്‍ സ്വദേശി രാജുദോറ (24)യാണ് മരിച്ചത്. വള്ളിക്കാവ് കോട്ടയ്ക്കുപുറം വളവുമുക്ക് സാധുപുരത്ത് ചന്ദ്രന്‍ (60) കഴിഞ്ഞ ദിവസം സംഭവസമയത്ത് തന്നെ മരിച്ചിരുന്നു 

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ഓച്ചിറ പള്ളിമുക്ക് എന്ന സ്ഥലത്താണ് അപകടം. ശനിയാഴ്ച രാത്രി പത്തര മണിയോടെയാണ് മംഗളൂരു നഴ്‌സിംഗ് ഹോമിലായിരുന്ന മേല്‍പറമ്പിലെ ഷറഫുദീന്റെ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി കാസര്‍കോട് ബദിയടുക്കയിലെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കുട്ടിയെ ആശുപത്രിയിലാക്കി കാസര്‍കോട്ടേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം. സൈക്കിളിലും സ്‌കൂട്ടറുകളിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം സമീപത്തെ വൈദ്യൂതത്തൂണിലിടിച്ച് നല്‍ക്കുകയായിരുന്നു ആംബുലന്‍സ്. സ്‌കൂട്ടറുകള്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ ഒഡീഷ സ്വദേശി മനോജ്കുമാര്‍ കേത്ത (23)യെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആംബുലന്‍സില്‍ ഡ്രൈവര്‍ അബ്ദുല്ലക്കൊപ്പം സഹഡ്രൈവര്‍ ഹാരിസുമുണ്ടായിരുന്നു. അബ്ദുല്ലയെ ഓച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. സുമംഗലയാണ് ചന്ദ്രന്റെ ഭാര്യ. മക്കള്‍: സൂര്യ, പ്രിയ. മരുമക്കള്‍: ശ്രീജിത്ത്, ശിവന്‍. രാജുദോറയുടെ മൃതദേഹം ബന്ധുക്കളെത്തിയശേഷം ഒഡീഷയിലേക്ക് കൊണ്ടുപോകും. രണ്ടുവര്‍ഷം മുമ്പാണ് രാജുവും മനോജും ഓച്ചിറയിലെത്തിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?