ദുബൈയില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം
ദുബൈ: (06.01.2019 kvartha.com) യു എ ഇയിലെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്. www.rginuae.com എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ സംവിധാനമൊരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ സാം പിട്രോഡയാണ് ഇതിന് പിന്നില്‍.
വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ജനുവരി 11, 12 തീയതികളില്‍ ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാം. വൈകിട്ട് 4 മുതല്‍ എട്ട് വരെയാണ് പരിപാടി.
സ്റ്റേഡിയത്തില്‍ പങ്കെടുക്കുന്നവരെ എത്തിക്കാന്‍ ആയിരത്തോളം ബസുകളുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വെള്ളം, ഭക്ഷണം, മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മുന്‍പായി കലാപരിപാടികളും അവതരിപ്പിക്കും. ഇന്ത്യയില്‍ നിന്നുമായി എഴുപതോളം കലാകാരന്മാര്‍ ഇതിനായി എത്തും. 45 മിനിട്ടായിരിക്കും രാഹുല്‍ ഗാന്ധി പ്രവാസികളെ അഭിസംബോധന ചെയ്യുക. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്വറല്‍ സൊസൈറ്റി പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mahadevan Vazhasherry, president of Overseas Indian Cultural Society (Incas), an organisation with affiliation to the INC said, "Approximately 1,000 buses have been arranged to ferry attendees of the event to the venue. Food, water, and other refreshments will be provided to all attendees as well." The organizers added that close to 70 performance artists from various states across India will be performing prior to Gandhi's speech to the public. The speech is expected to last for 45 minutes, added Vazhasherry.
Keywords: Gulf, UAE, Dubai, Rahul Gandhi

Powered by Info News For You

Comments
Post a Comment