മഞ്ചേശ്വരത്ത് സംഘ്പരിവാര്‍ അക്രമം: യുവാവ് വെട്ടേറ്റ് ആശുപത്രിയില്‍
മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരത്ത് യുവാവിന് നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ അക്രമം. വെട്ടേറ്റ യുവാവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ മഞ്ചേശ്വരം ഗാന്ധിനഗറിലാണ് സംഭവം. ഗാന്ധിനഗറിലെ മുഹമ്മദിന്റെ മകന്‍ ഇംത്യാസിനെ (29)യാണ് 15ഓളം വരുന്ന സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്. ടയര്‍ കത്തിക്കുന്നത് ചോദ്യം ചെയ്തതിന് വാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.
Powered by Info News For You
Comments
Post a Comment