ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനത്തെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ഭാരമാണെന്നു രമേശ് ചെന്നിത്തല; കേരളത്തെ ഭ്രാന്താലയമാക്കാനാണു സിപിഎമ്മും ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: (www.kvartha.com 12.01.2019) ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനത്തെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ഭാരമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭരണകൂടം തന്നെ വര്‍ഗീയത പടര്‍ത്തുകയാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തെ ഭ്രാന്താലയമാക്കാനാണു സിപിഎമ്മും ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. യുഡിഎഫിന്റെ ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കുന്നതിനാണു സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. മതിലുണ്ടാക്കാന്‍ വന്നപ്പോള്‍ കേരളത്തില്‍ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ മതന്യൂനപക്ഷങ്ങളിലെ മുന്നണിപ്പോരാളികളെ സര്‍ക്കാര്‍ മറന്നു. വര്‍ഗീയതയെ മതേതരത്വം കൊണ്ടുവേണം നേരിടാന്‍. ജനത്തെ സര്‍ക്കാര്‍ ജാതിയും മതവും തിരിച്ചു കള്ളികളിലാക്കി നിര്‍ത്തിയിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ ജനത്തെ ഭിന്നിപ്പിച്ച മുഖ്യമന്ത്രി അതുതുടര്‍ന്നു പോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം നാലു വോട്ടുകിട്ടാന്‍ മുഖ്യമന്ത്രി ഏതറ്റം വരെയും പോകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്നു സംസ്ഥാനത്തുനടന്ന ഹര്‍ത്താലിലെ അക്രമങ്ങള്‍ക്കെതിരെയാണു വൈകിട്ടു നാലുമണി വരെ യുഡിഎഫ് ഉപവാസം നടത്തുന്നത്. വിവേകാനന്ദ ജയന്തിദിനത്തില്‍ കവടിയാറില്‍ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് നേതാക്കന്മാര്‍ ഉപവാസം തുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM is strengthening BJP, alleges Congress, Thiruvananthapuram, News, Politics, Allegation, Criticism, Chief Minister, Pinarayi vijayan, CPM, RSS, BJP, Kerala.
Keywords: CPM is strengthening BJP, alleges Congress, Thiruvananthapuram, News, Politics, Allegation, Criticism, Chief Minister, Pinarayi vijayan, CPM, RSS, BJP, Kerala.
Powered by Info News For You

Comments
Post a Comment