ഹിന്ദുവായ എന്റെ ഭാര്യയെ തൊട്ടിരിക്കുന്നു, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക; ഹിന്ദു പെണ്‍കുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യമതസ്ഥരുടെ കൈകള്‍ വെട്ടണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: (www.kvartha.com 29.01.2019) ഹിന്ദു പെണ്‍കുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യമതസ്ഥരുടെ കൈകള്‍ വെട്ടണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന്‍ പുനവാല രംഗത്തെത്തി. ഭാര്യയോടൊപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചായിരുന്നു പുനവാലെയുടെ വെല്ലുവിളി.

 'ഹിന്ദുവായ എന്റെ ഭാര്യയെ തൊട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക. ഇതൊരു ഭീഷണിയാണ് സര്‍' എന്നും പുനവാല ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിനെ അനുകൂലിച്ച് ട്വിറ്ററില്‍ നിരവധിപേരാണ് രംഗത്തെത്തിയത്.

'Break my hands': Tehseen Poonawalla dares Anantkumar Hegde with pic hugging his ‘Hindu’ wife, New Delhi, News, Politics, Congress, Rahul Gandhi, BJP, Minister, Controversy, Twitter, National

'ഹിന്ദു പെണ്‍കുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യമതസ്ഥരുടെ കൈകള്‍ വെട്ടണം. എല്ലാവരും ചരിത്രം കുറിക്കാന്‍ തയ്യാറാവണം' എന്നായിരുന്നു കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്‌ഡെയുടെ ആഹ്വാനം. ഹെഗ്‌ഡെയുടെ വര്‍ഗീയ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, എ.ഐ.എം.എം പ്രസിഡന്റ് അസദുദീന്‍ ഒവൈസിയും ഉള്‍പ്പെടെ നിരവധി നേതാക്കന്‍മാരാണ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

കേന്ദ്രമന്ത്രിയാകാനുള്ള അര്‍ഹത ഹെഗ്‌ഡെയ്ക്ക് ഇല്ലെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും അദ്ദേഹം നാണക്കേടാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കൈകള്‍ വെട്ടാനും കൊലപാതകം നടത്താനുമാണ് കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തതെന്നാണ് അസദുദീന്‍ ഒവൈസി പറഞ്ഞത്.

Keywords: 'Break my hands': Tehseen Poonawalla dares Anantkumar Hegde with pic hugging his ‘Hindu’ wife, New Delhi, News, Politics, Congress, Rahul Gandhi, BJP, Minister, Controversy, Twitter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?