കാസര്‍കോട്ട് ഇപ്പോഴും പന്തിഭോജനം; ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും പന്തിവിവേചനം

കാസര്‍കോട്: (www.kasargodvartha.com 27.01.2019) കാസര്‍കോട്ട് ഇപ്പോഴും പന്തിഭോജനം. ക്ഷേത്രോത്സവത്തിനിടയില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും പന്തിവിവേചനം നടന്നുവെന്നാണ് ആക്ഷേപം. ഏഷ്യാനെറ്റ് ന്യൂസ് ആണ് പന്തിഭോജനം നടക്കുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ബെള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ദിവസവും ഉച്ചക്ക് നടക്കുന്ന വിഭവസമൃദമായ സദ്യയിലാണ് രണ്ട് പന്തലുകളിലായി ഭക്ഷണ വിതരണം നടക്കുന്നത്.

ജില്ലയുടെ വടക്കന്‍ മേഖലകളില്‍ ഇപ്പോഴും പന്തി വിവേചനം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊതു സ്വകാര്യ പരിപാടികളില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും വ്യത്യസ്ത പന്തിയാണ് ഇവിടങ്ങളില്‍ ഒരുക്കുന്നത്. പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് സംസ്ഥാനത്ത് ജാതി വിവേചനം ഇപ്പോഴും തുടരുന്നതിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത്.

ആദ്യത്തെ പന്തല്‍ ചുറ്റമ്പലത്തിന് തൊട്ടു പിറകിലും ക്ഷേത്ര പരിസരത്ത് നിന്ന് മാറി മറ്റൊന്നുമാണ് ഉള്ളത്. ആദ്യത്തെ പന്തലില്‍ ഭക്ഷണം ബ്രാഹ്മണര്‍ക്ക് മാത്രമാണ്. ഇലയിട്ട് ഇരുന്നാല്‍ വിളമ്പിത്തരും. അബ്രാഹ്മണര്‍ക്ക് ഇവിടെ പ്രവേശനമില്ല. ഭക്ഷണം വിളമ്പുന്നതും ബ്രാഹ്മണര്‍മാരാണ്. അല്‍പം മാറിയാണ് മറ്റു ജാതിക്കാര്‍ക്കുള്ള ഭക്ഷണ വിതരണം. വിഭവങ്ങളിലും വേര്‍തിരിരിവുണ്ട്. പല വിവാഹ -സ്വകാര്യചടങ്ങുകളിലും ഭക്ഷണ വിതരണം ഈ രീതിയിലാണ്.

1917 ല്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തിയതിന്റെ നൂറാം വാര്‍ഷികം അടുത്തിടെയാണ് കേരളം ആഘോഷിച്ചത്. മലബാറിലെ ഏറ്റവും വലിയ പന്തിഭോജനം നടന്ന കൊടക്കാടെന്ന പ്രദേശവും കാസര്‍കോട്ടാണ്. ജന്മി നല്‍കിയ അടിമക്കഞ്ഞിക്കെതിരെ ശക്തമായ ചെറുത്തുനില്‍പ് സംഘടിപ്പിച്ച ഗ്രാമംകൂടിയാണ് കൊടക്കാട്. എന്നിട്ടും ജില്ലയുടെ വടക്കന്‍ മേഖലകളില്‍ പന്തിഭോജനം നിലനില്‍ക്കുന്നുവെന്ന് പറയുന്നത് പരിഷ്‌കൃത സമൂഹത്തിന് തന്നെ നാണക്കേടാണ്.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Temple, Discrimination in Temple fest at Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?